കണ്ണൂര്‍ : 16 വര്‍ഷങ്ങള്‍ക്ക് ശേഷം കല്ലുമ്മക്കായ ചാകരയുടെ ആഘോഷത്തിമിര്‍പ്പിലാണ് കണ്ണൂര്‍ മുഴുപ്പിലങ്ങാട് കടപ്പുറം. ചാകരക്കൊപ്പം സ്ത്രീകളടക്കം നൂറ് കണക്കിനാളുകളാണ് കല്ലുമ്മക്കായ ശേഖരിക്കാന്‍ മുഴുപ്പിലങ്ങാടേക്ക് ഒഴുകിയെത്തുന്നത്.
ഏഷ്യയിലെ ഏറ്റവും വലിയ ഡ്രൈവ് ഇന്‍ ബീച്ചായ മുഴുപ്പിലങ്ങാടേക്ക് കഴിഞ്ഞ രണ്ട് ദിവസമായി ജനം ഒഴുകിയെത്തുന്നത് ബീച്ച് ഡ്രൈവിങ്ങിന്റെ ലഹരി ആസ്വദിക്കാനല്ല, മറിച്ച് കല്ലുമ്മക്കായയുടെ ചാകര തേടിയാണ്. വറുതിയിലായിരുന്ന കടലില്‍ രണ്ട് ദിവസം മുമ്പാണ് കല്ലുമ്മക്കായ ചാകര പ്രത്യക്ഷപ്പെട്ടത്. ചാകരക്കൊപ്പം നൂറ് മീറ്ററിലധികം കടലിറങ്ങുക കൂടി ചെയ്തതോടെ കല്ലുമ്മക്കായ ശേഖരിക്കാന്‍ ഇവിടേക്ക് സ്ത്രീകളടക്കം നൂറുകണക്കിനാളുകളാണ് ഒഴുകിയെത്തുന്നത്. 16 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇവിടെ ഇത്തരത്തില്‍ ഒരു ചാകര പ്രത്യക്ഷപ്പെടുന്നതെന്ന് നാട്ടുകാരും പറയുന്നു.
കടല്‍ വിഭവങ്ങള്‍ അപ്രത്യക്ഷമായതോടെ ഇവിടുത്തെ മത്സ്യബന്ധന തൊഴിലാളികള്‍ മംഗലാപുരം അടക്കമുളള സ്ഥലങ്ങളിലേക്ക് തൊഴില്‍ തേടി പോയിരുന്നു. വിപണിയില്‍ കിലോവിന് 250 രൂപ വരെ വിലയുളള കല്ലുമ്മക്കായ സൗജന്യമായി ശേഖരിക്കാമെന്നറിഞ്ഞ് വിദൂര സ്ഥലങ്ങളില്‍ നിന്നു പോലും ഇവിടേക്ക് വരികയാണ്.
No comments:
Post a Comment