» വാട്ട്‌സാപ്പിലെ പുതിയ വീഡിയോ കോളിങ്ങ് വേര്‍ഷന്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ബുദ്ധിമുട്ടുന്നോ?
ഈ അടുത്തിടെയാണ് വാട്ട്‌സാപ്പില്‍ വീഡിയോ കോളിങ്ങ് സവിശേഷത കൊണ്ടു വന്നത്. എന്നാല്‍ വീഡിയോ കോളിങ്ങ് എങ്ങനെ ചെയ്യണം എന്ന സംശയ്തതിലാണ് ഉപഭോക്താക്കളില്‍ പലരും.
ഇന്ന് ലോകത്തിലെ അധികം ആളുകളും ഉപയോഗിക്കുന്ന ഒരു സോഷ്യല്‍ മീഡിയ ആപ്പാണ് വാട്ട്‌സാപ്പ്. അനുദിനം വ്യത്യസ്ഥ പുതുമയുമായിട്ടാണ് വാട്ട്‌സാപ്പ് എത്തുന്നത്.
ഈ അടുത്തിടെയാണ് വാട്ട്‌സാപ്പില്‍ വീഡിയോ കോളിങ്ങ് സവിശേഷത കൊണ്ടു വന്നത്. എന്നാല്‍ വീഡിയോ കോളിങ്ങ് എങ്ങനെ ചെയ്യണം എന്ന സംശയ്തതിലാണ് ഉപഭോക്താക്കളില്‍ പലരും.
വാട്ട്‌സാപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ബീറ്റ പ്രോഗ്രാമിനായി ഉപഭോക്താക്കള്‍ രജിസ്റ്റര്‍ ചെയ്ത് എപികെ ഫയല്‍ ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്‌റ്റോള്‍ ചെയ്യാവുന്നതാണ്. ഔദ്യോഗിക ബീറ്റ പ്രോഗ്രാമില്‍ രജിസ്റ്റര്‍ ചെയ്യാതെ തന്നെയുളള എപികെ ഫയലുകള്‍ ഇന്റര്‍നെറ്റില്‍ ഇപ്പോള്‍ ലഭ്യമാണ്. എന്നാല്‍ ഇത് ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ ഔദ്യോഗിക ബീറ്റ വേര്‍ഷനാണോ ലഭിക്കുന്നത് എന്ന് ശ്രദ്ധിക്കേണ്ടതാണ്.
രണ്ട് സന്ദര്‍ഭങ്ങളിലും 'Installation Block' എന്ന നോട്ടിഫോക്കേഷന്‍ ലഭിച്ചേക്കാം. അങ്ങനെയുളള സാഹചര്യങ്ങളില്‍ ആന്‍ഡ്രോയിഡ് സെറ്റിങ്ങ്‌സില്‍ പോയി സെക്യൂരിറ്റി ഓപ്ഷന്‍നില്‍ Unknown source ടിക്ക് ചെയ്താല്‍ മതിയാകും.
വാട്ട്‌സാപ്പിലെ പുതിയ വീഡിയോ കോളിങ്ങ് വേര്‍ഷന്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ പലരും ബുദ്ധിമുട്ടുന്നുണ്ട്. എങ്ങനെ പുതിയ വേര്‍ഷന്‍ ഡൗണ്‍ലോഡ് ചെയ്യാമെന്നു നോക്കാം....
കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
വാട്ട്‌സാപ്പ് മെസഞ്ചര്‍ 2.16.318 ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
വാട്ട്‌സാപ്പ് ഇതു വരേയും ഒൗദ്യോഗിക വാട്ട്‌സാപ്പിലേക്ക് വീഡിയോ കോളിങ്ങ് സവിശേഷത കൊണ്ടു വന്നിട്ടില്ല.
ഈ സവിശേത നല്ലരീതിയില്‍ ഉപയോഗിക്കണം എങ്കില്‍ വാട്ട്‌സാപ്പ് മെസഞ്ചര്‍ 2.16.318 APK എന്നത് 9 Apps Apk Downloader -റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യുക.
ആപ്പ് ഇന്‍സ്റ്റോള്‍ ചെയ്യുക
ഈ ആപ്പ് നിങ്ങളുടെ ഫോണില്‍ ഡൗണ്‍ലോഡ് ആകാന്‍ കുറച്ചു സമയം എടുക്കുന്നതാണ്. അതിനു ശേഷം ഇന്‍സ്‌റ്റോള്‍ ചെയ്ത് ബീറ്റ ആപ്പ് നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ തുറക്കാം.
വീഡിയോ ഐക്കണില്‍ ക്ലിക്ക് ചെയ്യുക
ആപ്പ് തുറന്നതിനു ശേഷം മൊബൈല്‍ സ്‌ക്രീനിന്റെ മുകളില്‍ കാണുന്ന വീഡിയോ ഐക്കണില്‍ ക്ലിക്ക് ചെയ്ത് നിങ്ങളുടെ കോണ്‍ടാക്റ്റിലുളളവര്‍ക്ക് വീഡിയോ കോളിങ്ങ് ചെയ്യാം.
നിങ്ങളുടെ കോണ്‍ടാക്റ്റിനും വാട്ട്‌സാപ്പ് മെസഞ്ചര്‍ 2.16.318 ആപ്പ് ഉണ്ടോ എന്ന് ഉറപ്പു വരുത്തുക
നിങ്ങളുടെ സുഹൃത്തിന് വീഡിയോ കോള്‍ ചെയ്യണമെങ്കില്‍ തീര്‍ച്ചയായും അവരുടെ മൊബൈലിലും വാട്ട്‌സാപ്പ് മെസഞ്ചര്‍ 2.16.318 ആപ്പ് ഇന്‍സ്‌റ്റോള്‍ ചെയ്തിരിക്കണം. ഒരു പക്ഷേ അവര്‍ മറ്റേതെങ്കിലും വേര്‍ഷനാണ് ഉപയോഗിക്കുന്നതെങ്കില്‍ വീഡിയോ കോളിങ്ങ് ചെയ്യാന്‍ സാധിക്കില്ല.
മറ്റു തടസ്സങ്ങള്‍ ഒഴിവാകുന്നതിന് നല്ല ഇന്റര്‍നെറ്റ് കണക്ഷനും വേണം
ഒരു പക്ഷേ നിങ്ങള്‍ വാട്ട്‌സാപ്പ് മെസഞ്ചര്‍ 2.16.318 എന്ന ആപ്പ് ഇന്‍സ്‌റ്റോള്‍ ചെയ്തതിനു ശേഷവും കോള്‍ ചെയ്യാന്‍ പ്രശ്‌നം നേരിടുകയാണെങ്കില്‍, നിങ്ങളുടെ ഇന്റര്‍നെറ്റ് കണക്ഷന്‍ പരിശോധിച്ചു നോക്കുക. നല്ല ശക്തമായ ഇന്റര്‍നെറ്റ് കണക്ഷന്‍ നിര്‍ബന്ധമാണ്.
No comments:
Post a Comment