Sunday, 6 November 2016

ധോണിയുടെ ഹമ്മറിനെ പിന്തുടര്‍ന്ന് യുവതിയുടെ മരണപാപാച്ചില്‍..ഒടുവില്‍ സംഭവിച്ചത്..?

റാഞ്ചി: ക്രിക്കറ്റ് താരങ്ങളുടോളും സിനിമാതാരങ്ങളോടും ഉള്ള സാധാരണക്കാരുടെ ആരാധനകളെകുറിച്ച് ഇതിനു മുമ്പും വാര്‍ത്ത വന്നതാണ്. ആരാധന മൂത്താല്‍ പിന്നെ വേറെയൊന്നും ചിന്തിക്കാറില്ല ചിലര്‍.! ഇവിടെ ധോണിയോടുള്ള ആരാധന മൂത്ത് വിദ്യാര്‍ത്ഥിനിയ്ക്ക് ഹമ്മറിനെ ചെയ്‌സ് ചെയ്യാന്‍ സ്‌കൂട്ടര്‍ തന്നെ ധാരാളമായിരുന്നു. ഇന്ത്യന്‍ ഏകദിന ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയുടെ ഹമ്മറിനെ സ്‌കൂട്ടറില്‍ പിന്തുടര്‍ന്ന കോളജ് വിദ്യാര്‍ഥിനി താരത്തോടൊപ്പം സെല്‍ഫിയെടുത്തു. കഴിഞ്ഞ ദിവസം റാഞ്ചിയിലെ വീട്ടില്‍ നിന്നു വിമാനത്താവളത്തിലേക്ക്, ആഡംബര കാറായ ഹമ്മറില്‍ സഞ്ചരിക്കവെ റാഞ്ചി വനിതാ കോളജ് വിദ്യാര്‍ഥിനി ആരാധികയാണു ധോണിയെ പിന്തുടര്‍ന്നത്.
നഗരമധ്യത്തിലൂടെ ഹമ്മറില്‍ പാഞ്ഞ ക്യാപ്റ്റനു പിന്നാലെ ആരാധികയും വച്ചുപിടിച്ചു. വിദ്യാര്‍ഥിനിയുടെ പരക്കം പാച്ചില്‍കണ്ട് പലരും റോഡില്‍ നിന്ന് ഓടി മാറി.
ആര്‍ക്കും കാര്യം പിടികിട്ടിയില്ല. റാഞ്ചി വിമാനത്താവളം ടെര്‍മിനലില്‍ എത്തിയപ്പോഴാണ് ആരാധികയുടെ ചെയ്‌സിങ് വിവരം ധോണി അറിയുന്നത്. ടെര്‍മിനലില്‍ പതിനഞ്ച് മിനിറ്റോളം കാത്തു നിന്ന ധോണി ആരാധികയ്‌ക്കൊപ്പം സെല്‍ഫി എടുത്തശേഷമാണ് യാത്ര തുടര്‍ന്നത്.

No comments:

Post a Comment