കൊച്ചി : ഐഎസ്‌എല്ലില്‍ ഇന്ന് കേരളാ ബ്ലാസ്റ്റേഴ്സ് ഗോവയ്ക്കെതിരെ ഹോം ഗ്രൗണ്ടില്‍ ഇറങ്ങുന്നു. ഇന്നത്തെ മത്സരം ഇരുടീമുകല്‍ക്കും നിര്‍ണായകമാ.യതിനാല്‍ തീ പാറുന്ന പോരാട്ടമാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴിന് നടക്കുന്ന മല്‍സരത്തില്‍ എഫ്സി ഗോവയ്ക്കെതിരെ കേരള വിജയത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല.എട്ടു മല്‍സരങ്ങളില്‍ നിന്ന് ഒമ്ബത് പോയിന്റുമായി പട്ടികയില്‍ ഏഴാം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്സിന് ഇന്ന് വിജയം അനിവാര്യമാണ്. ഇന്ന് വിജയിക്കാനായാല്‍ ടീമിന് 12 പോയിന്റുമായി നാലാം സ്ഥാനത്തേക്ക് ഉയരാനാകും. ബ്ലാസ്റ്റേഴ്സ് എട്ടു മത്സരത്തില്‍ നിന്ന് രണ്ട് വിജയവും മൂന്നു സമനിലയും മൂന്നു തോല്‍വിയുമാണ് ഇതുവരെ കരസ്ഥമാക്കിയിട്ടുള്ളത്.പരിക്കുമൂലം ഗോവയുടെ മാര്‍ക്വീ താരം ലൂസിയോ, റെയ്നാള്‍ഡോ എന്നിവര്‍ അടക്കം നാലു പ്രധാന താരങ്ങള്‍ ഇന്നു കളിക്കാനുണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ട്. ഇവരുടെ അഭാവം ബ്ലാസ്റ്റേഴ്സിന് തുണക്കുമെന്നാണ് പ്രതീക്ഷ.
കൂടാതെ ആദ്യപാദത്തിലെ എവേ മല്‍സരത്തില്‍ 2-1 ന് ഗോവയെ തകര്‍ത്തതിന്റെ ആത്മവിശ്വാസവും ബ്ലാസ്റ്റേഴ്സിന് കരുത്തു പകരുന്നു. ഹോംഗ്രൗണ്ടിലാണ് മത്സരമെന്നതും ബ്ലാസ്റ്റേഴ്സിന് അനുകൂലമാണ്.എന്നാല്‍ നായകനും മാര്‍ക്വീ താരവുമായ ആരോണ്‍ ഹ്യൂസിന്റേയും ഹെയ്തി താരം ഡെങ്കണ്‍ നാസണിന്റേയും അഭാവം ബ്ലാസ്റ്റേഴ്സിനെ ഉലച്ചേക്കും. ലോകകപ്പ് യോഗ്യതാ മല്‍സരങ്ങള്‍ക്കാണ് ഹ്യൂസും നാസണും നാട്ടിലേക്ക് മടങ്ങിയത്.താരങ്ങളുടെ പരിക്കും ഫോം കണ്ടെത്താനാവാതെ ഉഴറുന്ന താര നിരയും ഗോവയെ അലട്ടുന്നുണ്ട്. എട്ടു കളികള്‍ പൂര്‍ത്തിയാക്കിയ എഫ്സി ഗോവ ഏഴു പോയിന്റുമായി ഏറ്റവും പിന്നിലാണ്. അതേസമയം വിജയം ഗോവയ്ക്കാണെങ്കില്‍ ഏറ്റവും പിന്നില്‍ നിന്നും അവര്‍ക്ക് 10 പോയന്റുമായി ആറാം സ്ഥാനത്തേക്ക് കുതിക്കാനാകും ഒപ്പം വാലറ്റക്കാരെന്ന നാണക്കേടും ഒഴിവാക്കാനാവും.എന്നാല്‍ അവസാന കളിയില്‍ ഡല്‍ഹി ഡൈനാമോസിനോട് എതിരില്ലാത്ത രണ്ടുഗോളിന് ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടിരുന്നു. എഎഫ്സി കപ്പ് ഫൈനലിനുശേഷം ടീമിനൊപ്പം ചേര്‍ന്ന മലയാളി താരങ്ങളായ സികെ വിനീതും റിനോ ആന്റോയും ബ്ലാസ്റ്റേഴ്സ് അന്തിമ ഇലവനിലുണ്ടാകുമോ എന്ന കാര്യവും വ്യക്തമായിട്ടില്ല.ഏതായാലും ആരാധകര്‍ ആഘോഷിക്കാന്‍ തീരുമാനിച്ചുറപ്പിച്ച് ഇറങ്ങിയിരിക്കുകയാണ്. ബ്ലാസ്റ്റേഴ്സ് താരങ്ങളായ ആരോണ്‍ ഹ്യൂസിന്റെയും ഫാറൂഖ് ചൗധരിയുടെയും പിറന്നാള്‍ ആഘോഷം കിഴക്കേ ഗാലറിയില്‍ നടക്കും. ടീമിന്റെ ആരാധകക്കൂട്ടായ്മയായ മഞ്ഞപ്പടയാണ് ആഘോഷം സംഘടിപ്പിച്ചിരിക്കുന്നത്.
No comments:
Post a Comment