Sunday, 6 November 2016

വിജയ് ചിത്രം ഭൈരവയയുടെ ട്രെയിലറിന്റെ രമണന്‍ വെര്‍ഷന്‍,, സോഷ്യല്‍ മീഡിയല്‍ വൈറലാകുന്നു



സോഷ്യല്‍ മീഡിയയുടെ എക്കാലത്തെയും പ്രിയപ്പെട്ട താരമാണ് രമണന്‍. ഫെയ്ബുക്ക് ട്രോളുകളിലും തമാശകളിലുമെല്ലാം, ഇന്നും ചിരിപ്പിക്കുന്നതില്‍ പഞ്ഞം കാണിക്കാത്ത പഞ്ചാബി ഹൗസിലെ രമണനാണ് താരം. രമണന് തമിഴ് സിനിമയിയിലേക്ക് അരങ്ങേറ്റം കുറിക്കാനുള്ള അവസരം ഒരുക്കി കൊടുക്കുകയാണ് രമണന്റെ സോഷ്യല്‍ മീഡിയ ആരാധകര്‍.

തമിഴകത്തിന്റെ ഇളയ ദളപതി വിജയിയുടെ പുതിയ ചിത്രമായ ഭൈരവയിലൂടെയാണ് രമണന്‍ തമിഴിലെത്തുന്നത്. ചുമ്മാ അതിഥിതാരമോ സഹനടനോ ആയല്ല നായകനായാണ് രമണന്‍ ഭൈരവയിലെത്തുന്നത്. അതെങ്ങനെ സംഭവിക്കും, വിജയ് അല്ലേ ഭൈരവയിലെ നായകന്‍ എന്ന് ചിന്തിക്കാന്‍ വരട്ടെ, ഭൈരവയിലെ നായകന്‍ വിജയ് തന്നെയാണ്. പക്ഷെ വിജയ്ക്ക് പകരം ഭൈരവയില്‍ നായകനാകുന്നത് രമണനായിരുന്നെങ്കിലോ? അങ്ങനെ ചിന്തിച്ച ഒരു വിരുതനാണ് ഭൈരവയുടെ ട്രെയിലറിന്റെ രമണന്‍ വെര്‍ഷന്‍ ഒരുക്കിയിരിക്കുന്നത്.

ഹരിശ്രീ അശോകന്റെ രമണനെ അനശ്വരമാക്കിയ പഞ്ചാബി ഹൗസിലെ രംഗങ്ങള്‍ കോര്‍ത്തിണക്കിയാണ് ഭൈരവയുടെ രമണന്‍ വെര്‍ഷന്‍ തയ്യാറാക്കിയിരിക്കുന്നത്. അലി അക്ബറിന്റെതാണ് ഈ കിടിലന്‍ വീഡിയോയ്ക്ക് പിന്നിലെ ബുദ്ധി. പഞ്ചാബി ഹൗസിലെ രമണന്റെ തമാശരംഗങ്ങളും വിജയ് ചിത്രത്തിന്റെ ട്രെയിലറിലെ ശബ്ദവും ചേരുമ്പോള്‍ തിരികൊളുത്തുന്നത് ചിരിയുടെ മാലപ്പടക്കത്തിന് തന്നെയാണ്.രമണ്‍ വേര്‍ഷന്‍ മാത്രമല്ല ദുല്‍ഖര്‍ വേര്‍ഷനും ഇറങ്ങിയിട്ടുണ്ട്.



No comments:

Post a Comment