Tuesday, 8 November 2016

പുതിയ 500. 2000 കറൻസി നോട്ടുകൾ ഉടൻ


പുതിയ 500. 2000 കറൻസി നോട്ടുകൾ ഉടൻ എന്ന് റിസർവ് ബാങ്ക് ഗവർണ്ണർ ഊർജിത് പട്ടേൽ അറിയിച്ചു. കള്ളപ്പണവും കള്ളനോട്ടും തടയാനുള്ള നടപടിയുടെ ഭാഗമായാണ് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ 500ളം ആയിരം നോട്ടുകളുടേയും ക്രയ വിക്രയം സര്‍ക്കാര്‍ സര്‍ക്കാര്‍ നിരോധിക്കുന്നത്. നാളെയും മറ്റന്നാളും എ.ടി.എമ്മുകള്‍ പ്രവര്‍ത്തിക്കില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

അതേ സമയം എടിഎമ്മില്‍ നിന്ന് പിന്‍വലിക്കാവുന്ന തുകയും പുതുക്കിനിശ്ചയിക്കുമെന്ന് സൂചനയുണ്ട്.

എന്നാല്‍ നാളെ ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ലെന്നത്  ജനങ്ങളെ ആശങ്കയിലാക്കുന്നുണ്ട്. ഡിസംബര്‍ 30 നുള്ളില്‍ നോട്ടുകള്‍ ബാങ്കുകളില്‍ നിന്ന് മാറ്റിയെടുക്കാം. മാറ്റിയെടുക്കാന്‍ കഴിയാത്തവര്‍ക്കും സഹായം നൽകുമെന്ന് മോദി അറിയിച്ചു. ഇത്തരക്കാര്‍ക്ക് പ്രാദേശിക ആര്‍ബിഐ ഓഫീസുകളെ സമീപിക്കാം

No comments:

Post a Comment