Friday, 18 November 2016

ലോകത്തിലെ ഏറ്റവും ചെറിയ ദമ്പതികളെ പരിചയപ്പെടാം


ലണ്ടൻ : ഗിന്നസ് വേൾഡ് റെക്കോർഡ്സ് 2016 ആഘോഷങ്ങളുടെ ഭാഗമായി ലോകത്തിലെ ഏറ്റവും ചെറിയ ദമ്പതികൾ ലണ്ടനിലെത്തി. ബ്രസീലുകാരായ പൗലോ ഗബ്രിയേൽ ഡാ സിൽവ ബാറോസും, കട്യൂസിയ ലീ ഹോഷിനോയുമാണ് ഏറ്റവും ചെറിയ ദമ്പതികളെന്ന വിശേഷണത്തോടെ ഗിന്നസ് ബുക്കിൽ കയറിയത്.

രണ്ടു പേരുടെയും ഉയരങ്ങൾ കൂട്ടിയാൽ 181.41സെന്റിമീറ്റർ വരും. 31 കാരനായ പൗലോയ്ക്ക് 90.28 സെന്റിമീറ്ററും, 28കാരിയായ കട്യൂസിയയ്ക്ക് 91.13 സെന്റിമീറ്ററും ആണ് ഉയരം. കഴിഞ്ഞ സെപ്റ്റംബറിലാണ് ഇരുവരും ഗിന്നസ് ബുക്കിൽ സ്ഥാനം പിടിച്ചത്.

2006ൽ ഓർക്കുട്ട് എന്ന സാമൂഹ്യമാധ്യമത്തിലൂടെയാണ് ഇരുവരും ആദ്യമായി കാണുന്നത്. കണ്ട മാത്രയിലെ പൗലോയ്ക്ക് ഇഷ്ടപ്പെട്ടെങ്കിലും, കട്യൂസിയ ഒഴിഞ്ഞു മാറുകയായിരുന്നു. ആദ്യം പൗലോയെ ബ്ലോക്ക് ചെയ്യുക വരെ ചെയ്‌തെങ്കിലും പിന്നീട് കട്യൂസിയയുടെ മനസ്സ് മാറി. നിരന്തരമായി ചാറ്റ് ചെയ്യുമെങ്കിലും 2008 ഡിസംബർ 20നാണ് ഇരുവരും നേരിട്ട് കണ്ടുമുട്ടുന്നത്. പരസ്പരം മനസിലാക്കിയ ശേഷം 2012ലാണ് ഇരുവരും ഒന്നിച്ച് ജീവിക്കാൻ തീരുമാനിച്ചത്.

21 വയസ്സുവരെ നടക്കാൻ സാധിക്കാതിരുന്ന പൗലോ ലോക്കൽ ഗവണ്മെന്റിൽ സിവിൽ ഉദ്യോഗസ്ഥനാണ്. കട്യൂസിയ ഒരു ബ്യുട്ടി സലൂൺ ഉടമയാണ്.

No comments:

Post a Comment