കൊച്ചി : കേരളത്തിന്‍റെ സ്വപ്ന പദ്ധതിയായ കൊച്ചി മെട്രോയുടെ യാത്രാ നിരക്കുകൾ തീരുമാനിച്ചു. 10 രൂപയാണ് മിനിമം യാത്രാക്കൂലി. പരമാവധി 60 രൂപയാണ് ഇന്നു ഡൽഹിയിൽ ചേർന്ന കെഎംആർഎലിന്‍റെ ഇരുപത്തിയഞ്ചാമതു ഡയറക്റ്റർ ബോർഡ് യോഗമാണ് ടിക്കറ്റ് നിരക്കുകൾ നിശ്ചയിച്ചത്.
20 രൂപ ടിക്കറ്റിന് അഞ്ചു കിലോമീറ്റർവരെ യാത്ര ചെയ്യാം. 10 കിലോമീറ്റർ വരെയുള്ള യാത്രക്ക് 30 രൂപയുടെ ടിക്കറ്റ് വേണം. 40 രൂപയുടെ ടിക്കറ്റിൽ യാത്ര ചെയ്യാവുന്ന പരമാവധി ദൂരം 15 കിലോമീറ്ററാണ്. 50 രൂപയ്ക്ക് 20 കിലോമീറ്റർ വരെയും 60 രൂപ ടിക്കറ്റിന് 25 കിലോമീറ്ററും യാത്ര ചെയ്യാവുന്ന രീതിയിലാണ് യാത്രാ നിരക്കുകളുടെ ക്രമീകരണം.
അതേസമയം, അന്തിമ നിരക്ക് സര്‍ക്കാരുമായി കൂടിയാലോചിച്ച ശേഷം തീരുമാനിക്കും.ആറ് ബാന്‍ഡുകളാണ് ഉള്ളത്. ഇതില്‍ ആദ്യ രണ്ട് സ്‌റ്റേഷന് പത്തു രൂപ. പരമാവധി അറുപതു രൂപ. മെട്രോ സ്‌റ്റേഷന്‍ പരിസരം നവീകരിക്കാന്‍ 100 കോടി രൂപ അനുവദിച്ചു.
No comments:
Post a Comment