ദുബൈ: കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നടത്തിയ പ്രഖ്യാപനം പ്രവാസികളെ ഉള്‍പ്പെടെ ഞെട്ടിച്ചു. പതിവായി നാട്ടിലേയ്ക്ക് പോകാറുള്ള പ്രവാസികള്‍ ഉടനെ സമീപത്തെ എക്‌സ്‌ചേഞ്ചുകളെ സമീപിക്കുകയാണ്. എന്നാല്‍ യുഎഇയിലെ ഭൂരിഭാഗം എക്‌സ്‌ചേഞ്ച് ഹൗസുകളും ഇന്ത്യന്‍ കറന്‍സി ഇപ്പോള്‍ സ്വീകരിക്കുന്നില്ല.
എന്ന് കരുതി ആരും വിഷമിക്കേണ്ടതില്ല. പണം നഷ്ടപ്പെടാതിരിക്കാന്‍ ചില മാര്‍ഗ്ഗങ്ങളുണ്ട്.
1. എന്‍ ആര്‍ ഒ അക്കൗണ്ടില്‍ പണം നിക്ഷേപിക്കാം: ഔട്ട് ലുക്ക് ഏഷ്യ ക്യാപിറ്റലിന്റെ സി ഇ ഒ മനോജ് നാഗ്പാല്‍ ചില നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെയ്ക്കുന്നുണ്ട്. നിങ്ങള്‍ക്ക് എന്‍ ആര്‍ ഒ ബാങ്ക് അക്കൗണ്ട് ഉണ്ടെങ്കില്‍ ദുബൈയിലോ ലോകത്തിന്റെ മറ്റേത് കോണിലോ ഉള്ള ബ്രാഞ്ചില്‍ കൊണ്ടുപോയി പണം നിക്ഷേപിക്കാം. ഇത് സംബന്ധിച്ച് റിസേര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വ്യക്തത നല്‍കിയിട്ടുണ്ട്.
ഇനി എന്‍ ആര്‍ ഒ അക്കൗണ്ട് ഇല്ലാത്തവര്‍ക്ക് ഒന്ന് പുതുതായി ആരംഭിച്ചാല്‍ പ്രശ്‌നം പരിഹരിക്കാവുന്നതാണ്.
2. ഡിസംബറിന് മുന്‍പായി ഇന്ത്യയിലേയ്ക്ക് മടങ്ങണം: ഡിസംബര്‍ 30 വരെയാണ് പഴയ നോട്ടുകള്‍ ബാങ്കില്‍ സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ സമയം അനുവദിച്ചിരിക്കുന്നത്. നോട്ടുകള്‍ തിരികെ വേണ്ടവര്‍ക്ക് പുതിയ നോട്ടുകള്‍ ലഭിക്കും. അല്ലാത്ത പക്ഷം ആ പണം ബാങ്കില്‍ നിക്ഷേപിക്കാം. 50,000 രൂപയില്‍ കൂടുതല്‍ പണമുള്ളവര്‍ പാന്‍ കാര്‍ഡ് ഹാജരാക്കണം.
പ്രവാസികള്‍ക്ക് 25,000 രൂപ വരെ ഇന്ത്യയിലേയ്ക്ക് പോരുമ്പോള്‍ കൈവശം സൂക്ഷിക്കാം. ഈ പണം വേണമെങ്കില്‍ മാറ്റി വാങ്ങുകയോ ഇല്ലെങ്കില്‍ അക്കൗണ്ടില്‍ നിക്ഷേപിക്കുകയോ ആകാം.
3. 2016 ഡിസംബര്‍ 30ന് ശേഷമാണ് പ്രവാസികള്‍ പണവുമായി വരുന്നതെങ്കിലും പ്രശ്‌നമില്ല. ആര്‍ബിഐ ഓഫീസുമായി ബന്ധപ്പെട്ട് പണം മാറ്റി വാങ്ങാം. ഐഡി കാര്‍ഡും വൈകിയതിന്റെ കാരണവും വ്യക്തമാക്കി നല്‍കിയാല്‍ മതിയാകും.
4. ആരുടേയെങ്കിലും കൈവശം പണം ഇന്ത്യയിലേയ്ക്ക് അയക്കുക: ഇനി 6 ആഴ്ചയ്ക്കുള്ളില്‍ നിങ്ങള്‍ക്ക് ഇന്ത്യയിലേയ്ക്ക് വരാനായില്ലെങ്കില്‍ ആരുടെയെങ്കിലും കൈവശം പണം കൊടുത്ത് വിടുക. വ്യക്തമായ കത്തും ഐഡി പ്രൂഫും പണത്തോടൊപ്പം വേണം. പാസ്‌പോര്‍ട്ടിന്റെ കോപ്പി, പാന്‍ കാര്‍ഡ് എന്നിവയാണ് പണത്തോടൊപ്പം നല്‍കേണ്ടത്.
No comments:
Post a Comment