ചിത്രങ്ങള്‍ ഷെയര്‍ ചെയ്യുക
കാന്‍പൂര്‍ : ഉത്തര്‍പ്രദേശിലെ പുക്രായനില്‍ ട്രെയിന്‍, പാളം തെറ്റിയുണ്ടായ അപകടത്തില്‍ മരണസംഖ്യ 132കടന്നതായി പോലീസ് സ്ഥിരീകരിച്ചു.
ഇന്ന് പുലര്‍ച്ചെയാണ് അപകടം ഉണ്ടായത്. പട്ന- ഇന്‍ഡോര്‍ എക്സ്പ്രസിന്‍റെ 14 ബോഗികളാണ് പാളം തെറ്റിയത്. 150 പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റെന്നാണ് അഡീഷണല്‍ പോലീസ് ഡയറക്ടര്‍-ജനറല്‍ ദല്‍ജിത് സിങ് ചൗധരി പറഞ്ഞത്. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്.
പശ്ചിമബംഗാളില്‍ 2010ല്‍ ഒരു പാസഞ്ചര്‍ ട്രെയിന്‍ ചരക്ക് ട്രെയിനുമായി കൂട്ടിയിടിച്ച് 146 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനുശേഷം ഉണ്ടാകുന്ന വലിയ അപകടമാണിത്. റെയില്‍വേ മന്ത്രി സുരേഷ് പ്രഭു സംഭവസ്ഥലം സന്ദര്‍ശിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
No comments:
Post a Comment