തിരുവനന്തപുരം: നോട്ട് പിന്‍വലിക്കല്‍ മൂലമുള്ള പ്രതിസന്ധി രൂക്ഷമായതിനേത്തുടര്‍ന്ന് സംസ്ഥാനത്ത് ചൊവ്വാഴ്ച മുതല്‍ കടകള്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടുന്നു. വ്യാപാരി വ്യവസായി ഏകോപന സമിതിയാണ് ഈ തീരുമാനം എടുത്തത്. കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം സാധാരണ ജനങ്ങളെയും വ്യാപാരികളെയും വലച്ചതില്‍ പ്രതിഷേധിച്ചാണ് കടകള്‍ അടച്ചിടുന്നത്.
നോട്ട് പിന്‍വലിച്ചതിന് ശേഷം സംസ്ഥാനത്തെ ദൈനം ദിന വ്യാപാരം പാടെ തകര്‍ന്നു. നല്ല നിലയില്‍ വ്യാപാരം നടന്ന സ്ഥാപനങ്ങളില്‍ പോലും ഈ ദിവസങ്ങളില്‍ നാമമാത്രമായേ വില്‍പന ഉണ്ടായുള്ളൂ. ജനങ്ങളുടെ കയ്യില്‍ പണം ഇല്ലാത്തതും ഉള്ള നോട്ടുകള്‍ മാറിയെടുക്കാന്‍ പറ്റാത്തതുമാണ് പ്രതിസന്ധി രൂക്ഷമാക്കിയത്.
ബാങ്കുകളിലും എടിഎമ്മുകളിലും പണം ഉടന്‍ എത്തുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും അതുണ്ടായില്ല. ബാങ്കില്‍ നിന്ന് ലഭിക്കുന്ന 2000 രൂപയുടെ നോട്ടുകള്‍ ബാങ്കുകളില്‍ പോലും മാറാന്‍ കഴിയുന്നില്ല. വിനിമയത്തിനായുള്ള പണം ലഭ്യമല്ലെങ്കില്‍ വ്യാപാരം സ്തംഭിക്കുമെന്നാണ് മുന്നറിയിപ്പ്.
No comments:
Post a Comment