കൊച്ചി : ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മൂന്നാം സീസണിന്റെ ലീഗ് മത്സരങ്ങള്‍ അവസാനിക്കാനിരിക്കെ പോയിന്റ് പട്ടികയില്‍ രണ്ടാമതുള്ള കേരള ബ്ലാസ്റ്റേഴ്‌സിന് ഇനി അവശേഷിക്കുന്നത് നാല് കളികള്‍ കൂടി. ഇതില്‍ രണ്ട് കളി ബ്ലാസ്‌റ്റേഴ്‌സ് കൊച്ചില്‍ കളിക്കുമ്പോള്‍ മറ്റ് രണ്ട് കളി കേരളത്തിന് പുറത്താണ് കളിക്കേണ്ടത്.അതേസമയം അവശേഷിക്കുന്ന മത്സരങ്ങളില്‍ പരമാവധി ജയം സ്വന്തമാക്കി സെമിയിലേക്ക് കടക്കുക എന്നതാണ് ബ്ലാസ്റ്റേഴ്‌സിന്റെ ഇപ്പോഴത്തെ ലക്ഷ്യം.ഈ മാസം 19ന് മുംബൈ സിറ്റിക്കെതിരെ മുംബൈയിലാണ് കേരളത്തിന്റെ അടുത്ത മത്സരം. തുടര്‍ന്ന് 25ന് കൊച്ചിയില്‍ ബ്ലാസ്റ്റേഴ്‌സ് പൂണെ സിറ്റിയെ നേരിടും. 29ന് അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയ്‌ക്കെതിരെ കൊല്‍ക്കത്തയിലും ഡിസംബര്‍ നാലിന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ കൊച്ചിയിലുമാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അവസാന രണ്ട് മത്സരങ്ങള്‍.
പത്ത് മല്‍സരം പൂര്‍ത്തിയാക്കിയവയില്‍ ഡല്‍ഹിയൊഴികെ മറ്റൊരു ടീമിനും നിലവില്‍ 18 പോയിന്റ് ഇല്ല. 10 ാം മത്സരം കളിക്കാനൊരുങ്ങുന്ന ടീമുകള്‍ക്കും 18 പോയിന്റ് എത്തിപ്പിടിക്കാനാവില്ല. നാലു ടീം 10 കളി പൂര്‍ത്തിയാക്കിക്കഴിഞ്ഞു. മറ്റു നാലു ടീമിന് അഞ്ചു കളിവീതം ബാക്കിയുണ്ട്. കടുപ്പക്കാരായ മുംബൈ, കൊല്‍ക്കത്ത ടീമുകളെ അവരുടെ തട്ടകത്തില്‍ നേരിടണമെന്നതാണ് ബ്ലാസ്‌റ്റേഴ്‌സ് നേരിടുന്ന വെല്ലുവിളി. കൊച്ചിയലെ സ്റ്റേഡിയത്തില്‍ ആരാധകര്‍ പകര്‍ന്ന ആവേശം ഇവിടെ ലഭിക്കാന്‍ തീരെ സാധ്യതയില്ല.അതേസമയം ഈ രണ്ട് എവേ മാച്ചുകളും സമനില പിടിക്കുകയും രണ്ടു ഹോം മാച്ചുകള്‍ ജയിക്കുകയും ചെയ്താല്‍ ബ്ലാസ്റ്റേഴ്‌സിന്റെ സമ്പാദ്യം 23 പോയിന്റാകും. ഇതോടെ ബ്ലാസ്‌റ്റേഴ്‌സിന് ആദ്യ നാലില്‍ ഇടം പിടിക്കാന്‍ സാധിച്ചേക്കും.എന്നാല്‍ അടുത്ത നാല് മത്സരത്തില്‍ മൂന്നെണ്ണമെങ്കിലും ജയിച്ചാല്‍ കേരളത്തിന് സെമി ഉറപ്പിക്കാം.
No comments:
Post a Comment