Sunday, 6 November 2016

സൗദി ലോകത്തി൯ തന്നെ മാത്രകയാക്കുന്നു; സൗദി രാജകുമാരനു ചാട്ടവാറടി; ശിക്ഷ അല്‍ സൗദ് രാജകുടുംബത്തിലെ അംഗത്തിന്


സുഹൃത്തിനെ കൊലപ്പെടുത്തിയതിനു രാജകുമാരനെ തലവെട്ടി വധശിക്ഷയ്ക്കു വിധിച്ചതിനു പിന്നാലെ മറ്റൊരു സൗദി രാജകുമാരനു ചാട്ടവാറടി ശിക്ഷ. സൗദിയുടെ ഭരണം നിര്‍വഹിക്കുന്ന അല്‍ സൗദ് രാജകുടുംബത്തിലെ അംഗമായ രാജകുമാരനാണ് ശിക്ഷയായി ചാട്ടവാറടിയും തടവ് ശിക്ഷയും വിധിച്ചത്. ഒരു സൗദി ദിനപത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍, രാജകുമാരന്‍ ചെയ്ത കുറ്റം എന്താണെന്നോ എത്ര ചാട്ടവാറടിയാണ് ശിക്ഷയെന്നോ എത്രമാസം തടവുണ്ടെന്നോ പത്രത്തിലെ റിപ്പോര്‍ട്ടില്‍ നിന്നു വ്യക്തമല്ല.

സൗദിയിലെ ഒകാസ് ദിനപത്രത്തിലാണ് റിപ്പോര്‍ട്ട് വന്നത്. ജിദ്ദയിലെ ഒരു ജയിലിലായിരുന്നു ശിക്ഷ. ശിക്ഷ നടപ്പാക്കുന്നതിനു മുന്നോടിയായി രാജകുമാരനെ വൈദ്യപരിശോധനയക്കു വിധേയമാക്കി പൂര്‍ണ ആരോഗ്യവാനാണെന്ന് ഉറപ്പ് വരുത്തി. ഇതിനു ശേഷമാണ് ഒരു പൊലീസുകാരന്‍ രാജകുമാരന് ചാട്ടവാറടി നല്‍കിയത്. എന്നാല്‍, ഇക്കാര്യത്തില്‍ ഇതുവരെ സൗദി നിയമമന്ത്രാലയത്തിന്റെ പ്രതികരണം ലഭ്യമല്ല. ഏതു രാജകുമാരനെയാണ് ശിക്ഷയ്ക്കു വിധേയനാക്കിയതെന്നും അറിവായിട്ടില്ല.

ശക്തമായ ഇസ്ലാം നിയമം പിന്തുടരുന്ന അറബ് രാജ്യമാണ് സൗദി അറേബ്യ. ഇതു കഴിഞ്ഞ മാസം രാജകുമാരനെ തന്നെ വധശിക്ഷയ്ക്ക് വിധേയനാക്കി തങ്ങളുടെ നിയമത്തിനു ആരും അതീതരല്ലെന്നു സൂചന നല്‍കിയിരുന്നു. ഒക്ടോബര്‍ 19നാണ് സുഹൃത്തിനെ കൊലപ്പെടുത്തിയ രാജകുമാരനെ തലവെട്ടി വധശിക്ഷ നടപ്പാക്കിയത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായിരുന്നു ഈ നടപടി. 1970നു ശേഷം സൗദിയില്‍ ഒരു രാജകുമാരനെ തലവെട്ടുന്നത് ആദ്യമായിട്ടായിരുന്നു.

No comments:

Post a Comment