മുംബൈ: മഹാരാഷ്ട്രയിലെ ബി.ജെ.പി മന്ത്രിയുടെ സഹകരണ സംഘത്തിന്റെ വാഹനത്തില്‍ നിന്ന് 91 ലക്ഷം പിടികൂടി. മന്ത്രിയുടെ ഉടമസ്ഥതയിലുള്ള ലോകമംഗള്‍ ഗ്രൂപ്പിന്റെ വാഹനത്തില്‍നിന്നാണ് വ്യാഴാഴ്ച നടത്തിയ പരിശോധനയില്‍ കള്ളപ്പണം പിടിച്ചെടുത്തത്. അസാധുവാക്കപ്പെട്ട 1,000 രൂപയുടെ നോട്ടുകളാണ് പിടിച്ചെടുത്തതെന്നാണ് റിപ്പോര്‍ട്ട്.തെക്കന്‍ സോളാപൂര്‍ നിയോജകമണ്ഡലത്തില്‍നിന്നുള്ള എംഎല്‍എ ആയ സുഭാഷ് ദേശ്മുഖിന്റെ നേതൃത്വത്തിലുള്ള സഹകരണ സംഘത്തിന്റെ വാഹനത്തില്‍നിന്നാണ് 91 ലക്ഷം രൂപ പിടിച്ചെടുത്തത്. കണക്കില്ലാതെ സൂക്ഷിച്ച പണമായിരുനു ഇത്. കണക്കില്ലാത്ത പണം സഹകരണ ബാങ്കിൽ ഇടുവാനുള്ള നീക്കമായിരുന്നു എന്നും സംശയിക്കുന്നു. .കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലെ ബിജെപി എംഎല്‍എയുടെ സഹോദന്റെ പക്കല്‍നിന്ന് ആറ് കോടിയുടെ പിന്‍വലിച്ച നോട്ടുകള്‍ പിടിച്ചെടുത്തിരുന്നു.
No comments:
Post a Comment