Saturday, 5 November 2016

ഇന്ന് നമ്മളെ ചെക്കന്‍റെ B'DAY;കൊഹ്‌ലിക്ക് പിറന്നാള്‍; ആശംസകള്‍ നേര്‍ന്ന് ക്രിക്കറ്റ് ലോകം

ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലിക്കു ഇന്ന് 28 ാം പിറന്നാള്‍.കരിയറില്‍ പത്ത് വര്‍ഷം തികയ്ക്കുകയാണ് കൊഹ്‌ലി.കൊഹ്‌ലിക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് ക്രിക്കറ്റ് ലോകത്തെ പ്രമുഖര്‍ ട്വിറ്ററില്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.19ാം വയസ്സില്‍ ശ്രീലങ്കയ്‌ക്കെതിരെയുള്ള ഏകദിന പരമ്പരയിലൂടെയായിരുന്നു കൊഹ്‌ലിയുടെ രംഗപ്രവേശം.മലേഷ്യയില്‍ വെച്ചു നടന്ന അണ്ടര്‍19 ലോകകപ്പിലെ ഇന്ത്യയുടെ തിളക്കമാര്‍ന്ന വിജയത്തിനു പിന്നില്‍ ടീം ക്യാപ്റ്റനായിരുന്ന കൊഹ്‌ലിയുടെ പങ്ക് വലുതായിരുന്നു.അധികം വൈകാതെ ഏകദിന ടീമില്‍ നിലയുറപ്പിച്ച കൊഹ്‌ലി ഇന്ത്യ വിജയം നേടിയ 2011ലെ ലോക കപ്പ് ടീമിലും അംഗമായി.ന്യൂസിലാന്‍ഡിനെതിരെയുള്ള ടെസ്റ്റില്‍ ഇന്ത്യയെ വിജയത്തിലെത്തിച്ച കൊഹ്‌ലി ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ നയിക്കാനുള്ള തയാറെടുപ്പിലാണിപ്പോള്‍.

No comments:

Post a Comment