കൊച്ചി:നരേന്ദ്ര മോദി സർക്കാരിന്‍റെ നോട്ട് പിൻവലിക്കലിനെ പിന്തുണച്ച് മോഹൻലാൽ. ഈ നോട്ട് നിരോധനം സത്യസന്ധമായ ഇന്ത്യയെ വാർത്തെടുക്കുന്നതിന് വേണ്ടിയാണെന്ന് ഞാൻ തിരിച്ചറിയുന്നതിനാൽ സല്യൂട്ട് ചെയ്യുന്നുവെന്ന് മോഹൻലാൽ തന്‍റെ ബ്ലോഗിൽ കുറിച്ചിരിക്കുന്നത്.
മേജർ രവിയുടെ പുതിയ ചിത്രത്തിന്‍റെ ലൊക്കഷേനിലിരുന്നാണ് മോഹൻലാൽ ഇത്തവണ ബ്ലോഗെഴുത്ത് നടത്തിയിരിക്കുന്നത്. പാവപ്പെട്ടവനാണെങ്കിലും അഭിമാനിമായ ഇന്ത്യാക്കാരനെ മുന്നിലേക്ക് നിർത്തുകയാണ് അദേഹം ചെയ്തതെന്നും താരം തന്‍റെ ബ്ലോഗിൽ പറയുന്നു.
സിനിമാമേഖലയെയും തന്നെയും ഇത് വ്യക്തിപരമായി ബാധിച്ചുവെങ്കിലും രാജ്യനന്മയ്ക്കായി നമ്മുക്ക് എല്ലാം മറക്കാമെന്നും മോഹൻലാൽ പറയുന്നു. നേരത്തെയും മോദിയെ അനുകൂലിച്ച് മോഹൻലാൽ ബ്ലോഗ് എഴുതിയിരുന്നു. സിനിമാ തീയേറ്ററിന് മുന്നിലും ബിവറേജിന് മുന്നിലും ക്യു നിൽക്കുന്നവർക്ക് എടിഎമ്മിലും ക്യു നിൽക്കാമെന്നും അദേഹം ദി കംപ്ലീറ്റ് ആക്ടർ എന്ന ബ്ലോഗിൽ പറയുന്നുണ്ട്.
സമീപകാലത്തായി തന്‍റെ അഭിപ്രായപ്രകടനങ്ങൾ മോഹൻലാൽ നടത്തുന്നത് ഈ ബ്ലോഗിലൂടെയാണ്. മോദിയെ പിന്തുണച്ച് മുമ്പും മോഹൻലാൽ ബ്ലോഗ് എഴുതിയിരുന്നു.
No comments:
Post a Comment