Saturday, 5 November 2016

കോഹ്‌ലിയും അനുഷ്‌കയും ആരാധകരെ വെറുപ്പിച്ചോ ?; പിറന്നാൾ ദിവസം ഇത്രയും വേണ്ടായിരുന്നു!


രാജ്‌കോട്ട് :ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്‌ലിയുടെ ജന്മദിനം ഇന്നലെ രാജ്‌കോട്ടിലെ ഇംപീരിയര്‍ ഹോട്ടലില്‍ ആഘോഷപൂര്‍വ്വം നടന്നു.കൊഹ്‌ലിയുടെ 29 ാം പിറന്നാളാഘോഷത്തില്‍ ഇന്ത്യന്‍ ടീമിനൊപ്പം കൊഹ്‌ലിയുടെ കാമുകിയും നടിയുമായ അനുഷ്‌ക ശര്‍മ്മയും ജന്മദിനാഘോഷത്തില്‍ പങ്കെടുത്തു.

ഇന്നലെ രാജ്‌കോട്ടില്‍ വിമാനമിറങ്ങിയ കൊഹ്‌ലിക്ക് സമ്മാനിക്കാന്‍ ധാരാളം ആരാധകര്‍ പൂച്ചെണ്ടുകളുമായി വിമാനത്താവളത്തില്‍ കാത്തുനിന്നിരുന്നു. എന്നാല്‍ അവര്‍ക്കാര്‍ക്കും മുഖം കൊടുക്കാതെ താരം അനുഷ്‌കയുമായി ഹോട്ടലിലേക്ക് പോകുകയായിരുന്നു.ഗോസിപ്പുകള്‍ക്കിടെ ഇന്ത്യന്‍ ടെസ്‌റ്റ് നായകന്‍ വിരാട് കോഹ്‌ലിയുടെ പിറന്നാൾ ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ബോളിവുഡ് സുന്ദരി അനുഷ്‌ക ശര്‍മ്മയും. ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്‌റ്റിനായി ഇന്ത്യൻ ടീം രാജ്കോട്ടിലെത്തിയപ്പോള്‍ കോഹ്‌ലി എത്തിയത് അനുഷ്‌ക്കയ്ക്കൊപ്പമാണ്. കോഹ്ലിയുടെ 28–മത് പിറന്നാൾ ആഘോഷങ്ങൾ രാജ്കോട്ടിലെ ഇംപീരിയൽ ഹോട്ടലിൽ നടക്കുമെന്നാണ് വിവരങ്ങൾ. ഈ ചടങ്ങില്‍ അനുഷ്‌കയും പങ്കെടുത്തേക്കും. കോഹ്‌ലിയുടെ പിറന്നാളായതിനാല്‍ നിരവധി പേര്‍ പൂച്ചെണ്ടുകളുമായി വിമാനത്താവളത്തിൽ കാത്തു നിന്നിരുന്നു. എന്നാൽ അവർക്ക് മുഖം കൊടുക്കാതെ താരം അനുഷ്കയ്ക്കൊപ്പം ഹോട്ടലിലേക്ക് പോകുകയായിരുന്നു. 

No comments:

Post a Comment