Sunday, 6 November 2016

ബംഗളൂരു എഫ്‌സിയെ ഏകപക്ഷീയമായ ഒരു ഗോളിന് തകര്‍ത്ത് എയർഫോഴ്സ് ക്ലബ് ഇറാഖിന് എഎഫ്‌സി കിരീടം

എഎഫ്‌സി കപ്പ് ഫുട്‌ബോള്‍ ഫൈനലില്‍ ബംഗളൂരു എഫ്‌സിക്ക് തോല്‍വി. അമിത പ്രതിരോധ മനസ്സുമായി കളിച്ചതിന് ഇന്ത്യൻ ടീമിന് നല്‍കേണ്ടി വന്ന വിലയാണ് ഈ തോൽവി. ഇറാഖ് എയര്‍ഫോഴ്‌സ് ക്ലബിനോട് ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ബംഗളൂരു എഫ്‌സിയുടെ തോല്‍‌വി.മത്സരത്തിന്റെ രണ്ടാം പകുതിയുടെ 71ാം മിനിറ്റിൽ അംജദ് റാദിയുടെ പാസ്സിൽ നിന്നു ഹമ്മാദി അഹമ്മദാണ് ഇറാഖ് എയര്‍ഫോഴ്‌സ് ക്ലബിനായി വിജയ ഗോള്‍ നേടിയത്. ചരിത്രത്തിലാദ്യമായാണ് ഇറാഖ് എയര്‍ഫോഴ്‌സ് ക്ലബിന്റെ എഎഫ്‌സി കിരീടം നേട്ടം.

No comments:

Post a Comment