മണ്ണഞ്ചേരി: ഇറച്ചിക്കറിയിൽ വീണ് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന പിഞ്ചുകുട്ടി മരിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് അഞ്ചാംവാർഡിൽ കണ്ടത്തിൽവീട്ടിൽ നൗഫൽ താഹിറ ദമ്പതികളുടെ മകൻ അഹമ്മദ് തുഫൈലാ (4)ണ് മരിച്ചത്. മണ്ണഞ്ചേരി ഗവ. ഹെസ്‌കൂളിലെ എൽ.കെ.ജി വിദ്യാർത്ഥിയാണ്. അയൽവാസി അബ്ദുൾ ജാഫറിന്റെ ഗൃഹപ്രവേശന ചടങ്ങിൽ പങ്കെടുക്കാൻ മാതാപിതാക്കളോടൊപ്പം പോയതായിരുന്നു തുഫൈൽ. മറ്റ് കുട്ടികളോടൊപ്പം കളിക്കുന്നതിനിടെ കലവറയിൽ ഇറച്ചി വേവിക്കുന്ന പാത്രത്തിലേക്ക് വീഴുകയായിരുന്നു. ഉടൻതന്നെ പാചകക്കാരൻ കുട്ടിയെ പാത്രത്തിൽ നിന്ന് പുറത്തെടുത്തെങ്കിലും ശരീരം വെന്തിരുന്നു. പിതാവ് നൗഫൽ സൗദി അറേബ്യയിലാണ്. കബറക്കം നടത്തി.
Saturday, 5 November 2016
ഇറച്ചിക്കറിയിലേക്ക് വീൺ 4വയസുകാരൻ മരിച്ചു, ഗൃപ്രവേശന ചടങ്ങിനിടെ
Subscribe to:
Post Comments (Atom)
No comments:
Post a Comment