Saturday, 19 November 2016

മുംബൈയില്‍ കൊമ്പുകുത്തി വീണ് കേരളം



മുംബൈ : മുംബൈ അരീനയില്‍ നടന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് മുംബൈ സിറ്റി എഫ്‌സിയോട് മറുപടിയില്ലാത്ത അഞ്ചു ഗോളുകളുടെ തോല്‍വി. മുംബൈ സിറ്റി എഫ്‌സിയുെട ക്യാപ്റ്റനും യുറഗ്വായുടെ എക്കാലത്തെയും മികച്ച ഫുട്‌ബോളറുമായ ഡിയേഗോ ഫോര്‍ലാന്‍ നേടിയ ഹാട്രികിന്റെ കരുത്തിലാണ് കേരളത്തിന്റെ തോല്‍വി. 5, 14, 63 മിനിറ്റുകളിലാണ് ഫോര്‍ലാന്‍ ഗോളുകള്‍ നേടിയത്. 69, 73 മിനിറ്റുകളില്‍ കഫുവും ഗൊയാനും ഓരോ ഗോള്‍ വീതം നേടി. ജയത്തോടെ 19 പോയിന്റുമായി മുംബൈ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി. ബ്ലാസ്റ്റേഴ്‌സ് നാലാമതും.

 

ആ അഞ്ചു ഗോളുകള്‍ ...  

No comments:

Post a Comment