മതത്തിന്റെ കാര്യം മത പണ്ഡിതന്മാര്‍ പറയും, രാഷ്ട്രീയക്കാര്‍ അവരുടെ മണ്ഡലത്തില്‍ ശ്രദ്ധിച്ചാല്‍ മതി; ഏക സിവില്‍കോഡ് വിഷയത്തില്‍ രാഷ്ട്രീയക്കാര്‍ക്ക് മുന്നറിയിപ്പുമായി കാന്തപുരം
കോഴിക്കോട്: മതത്തിന്റെ കാര്യം മത പണ്ഡിതന്മാര്‍ പറയുമെന്നും, രാഷ്ട്രീയക്കാര്‍ അവരുടെ മണ്ഡലത്തില്‍ ശ്രദ്ധിച്ചാല്‍ മതിയെന്നും കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാര്‍. ഏക സിവില്‍കോഡ് വിഷയത്തില്‍ ആണ് രാഷ്ട്രീയക്കാര്‍ക്ക് മുന്നറിയിപ്പുമായി കാന്തപുരം രംഗത്തെത്തിയത്.
ഏക സിവില്‍കോഡ് വിഷയത്തില്‍ മുസ്ലീം സംഘടനകളുടെ നിലപാടിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയോന്നോണമാണ് കാന്തപുരം പ്രതികരിച്ചത്. മതപണ്ഡിതന്മാര്‍ പറയുന്നത് മറ്റുള്ളവര്‍ കേട്ടാല്‍ മതിയെന്ന് കാന്തപുരം തുറന്നടിച്ചു.
ഏക സിവില്‍കോഡ് നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തെ രാഷ്ട്രീയ കക്ഷികള്‍ എതിര്‍ക്കുന്നുണ്ട്. പക്ഷേ അപ്പോഴും മുത്വലാക്ക്, ബഹുഭാര്യാത്വം തുടങ്ങിയ വിവാദ വിഷയങ്ങളില്‍ പുനരാലോചന വേണമെന്ന നിലപാടാണ് ഇവര്‍ മുന്നോട്ട് വയ്ക്കുന്നത്. ഇതിലുള്ള അതൃപ്തി കൂടിയാണ് കാന്തപുരം വ്യക്തമാക്കിയത്.
No comments:
Post a Comment