Friday, 18 November 2016

അരൂർ അപകടത്തിൽ കാണാതായവരുടെ മൃതദേഹങ്ങൾ കണ്ടെത്തി


കൊച്ചി ∙ ആലപ്പുഴ-കൊച്ചി ദേശീയ പാതയിൽ കായലിലേക്ക് കാർ മറിഞ്ഞ് കാണാതായ മൂന്നു പേരുടെ മൃതദേഹം കൂടി കണ്ടെടുത്തു. ഇതോടെ അപകടത്തില്‍ മരിച്ച അഞ്ച് പേരുടെയും മൃതദേഹം കണ്ടെടുത്തു. ബുധനാഴ്ച്ച വൈകീട്ട് ആറരയോടെയാണ് അപകടമുണ്ടായത്. എറണാകുളം ഭാഗത്തു നിന്ന് പന്തൽ സാമഗ്രികളുമയി ചേര്‍ത്തലക്ക് പോവുകയായിരുന്ന ബൊലേറോ ജീപ്പാണ് അപകടത്തില്‍പ്പെട്ടത്. ലോറിയെ മറികടക്കാന്‍ ശ്രമിക്കവെയാണ് അപകടമുണ്ടായത്. ലോറിയുടെ പുറകില്‍ ഇടിച്ച വണ്ടി പാലത്തിന്റെ കൈവരി തകര്‍ത്ത് കായലിലേക്ക് മറിയുകയായിരുന്നു.

ബുധനാഴ്ച രാത്രിയോടെ ജീപ്പ് കണ്ടെത്തി. ചേര്‍ത്തല സ്വദേശി നിജാസും, നേപ്പാള്‍ സ്വദേശികളായ എട്ടു പേരുമാണ് വാഹനത്തിലുണ്ടായിരുന്നത്. നാലു പേരെ സംഭവ സ്ഥലത്ത് ഉണ്ടായിരുന്ന മല്‍സ്യ തൊഴിലാളികള്‍ രക്ഷപ്പെടുത്തി. നേപ്പാൾ സ്വദേശികളായ ലുക്മൽ (32), പ്രകാശ് (40), സുരേഷ് (26), രാം (30) എന്നിവരാണ് രക്ഷപ്പെട്ടത്. മലയാളിയായ ഡ്രൈവറും അഞ്ച് നേപ്പാള്‍ സ്വദേശികളേയും കുറിച്ച് വിവരമൊന്നുമില്ലായിരുന്നു.

മലയാളി ഡ്രൈവർ പാണാവള്ളി സ്വദേശി നിജാസ് അലി (34), നേപ്പാൾ സ്വദേശികളായ മധു, ഹിമാൽ, ശ്യാം, ഗോമാൻ എന്നിവരുടെ മൃതദേഹമാണ് കണ്ടെടുത്തത്.

No comments:

Post a Comment