Friday, 18 November 2016

പണമുള്ള എടിഎം ഏതെന്നു ഇനി വെബ്സൈറ്റ് പറയും

പണത്തിനായി ഒരോ എടിഎമ്മുകളിലും ബാങ്കുകളിലും പോസ്റ്റ്ഓഫീസുകളിലും കയറിയിറങ്ങുന്ന ജനങ്ങളെ സഹായിക്കുന്നതിനായി പുതിയ വെബ്‌സൈറ്റ് തുറന്നിരിക്കുന്നു. നീണ്ട നിരകളില്‍ നിന്ന് ഊഴം എത്തുമ്പോഴായിരിക്കും ചിലപ്പോള്‍ എടിഎം കാലിയാവുന്നത്. ഈ സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ വെബ് സൈറ്റ് സഹായിക്കും. അടുത്തുള്ള എടിഎമ്മുകള്‍ ബാങ്കുകള്‍ പോസ്റ്റ്ഓഫീസുകള്‍ എന്നിവ അറിയാന്‍ ഈ വെബ്‌സൈറ്റില്‍ തിരഞ്ഞാല്‍ മാത്രം മതി. സൈറ്റിലേ തത്സമയ അപ്‌ഡേറ്റ് വിവരങ്ങള്‍ ലഭ്യമാക്കും. ഒരു എടിഎമ്മില്‍ കയറി അവിടെ പണം ഉണ്ടെങ്കിലും ഇല്ലെങ്കിലും ആ വിവരം വെബ് സൈറ്റില്‍ റിപ്പോര്‍ട്ട് ചെയ്യാം.

'പ്രശ്‌നം ആതീവ സങ്കീര്‍ണമാണ് . സര്‍ക്കാര്‍ വേണ്ടതെല്ലാം ചെയ്യുന്നുണ്ടെങ്കിലും ജനം പരിഭ്രാന്തിയിലാണ്. ജനങ്ങളുടെ അറിവും സാങ്കേതിക പരിജ്ഞാനവും കണക്കിലെടുത്ത് അവര്‍ക്കായി സഹായങ്ങള്‍ ഞങ്ങളുടെ സംഘം വാഗ്ദാനം ചെയ്യുന്നു. വലിയ പിന്തുണയാണ് ഞങ്ങള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്'; വെബ്‌സെെറ്റ് നിര്‍മ്മാതാക്കളായ ക്വിക്കര്‍ കമ്പനി അധികൃതര്‍ വ്യക്തമാക്കി.

ജനങ്ങളുടെ ബുദ്ധിമുട്ട് കുറയ്ക്കുന്നതിനായി ഒരുകൂട്ടം യുവാക്കള്‍ തുടങ്ങിവച്ച ഫെയ്‌സ്ബുക്ക് ഹാഷ്ടാഗിലുടെയും പണമുള്ള എടിഎമ്മുകള്‍ കണ്ടെത്താവുന്നതാണ്. 7പിഎം സ്റ്റാറ്റസ് എന്ന പേജിലൂടെ ജനങ്ങള്‍ക്ക് അലൈര്‍ട് നല്‍കുക എന്നതാണ് ആശയം.

എടിഎമ്മിലേക്ക് വഴികാട്ടിയായി ഗൂഗിളും രംഗത്തെത്തിയിട്ടുണ്ട്. ഒറ്റ ക്ലിക്കില്‍ അഞ്ച് എറ്റിഎമ്മുകള്‍ വിരല്‍ത്തുമ്പിലെത്തും. ഇന്ത്യക്കാര്‍ എടിഎം തേടി പരക്കം പായുന്നതിനാലാണ് പുതിയ സേവനം. ഗൂഗിൾ ഹോം പേജില്‍ സെര്‍ച്ച് ബോക്‌സിന് താഴെയാണ് ഫൈന്‍ഡ് ആന്‍ എടിഎം നിയര് മി (Atm near me) എന്ന ലിങ്ക് ഒരുക്കിയിട്ടുള്ളത്.

No comments:

Post a Comment