Tuesday, 8 November 2016

ഷൂട്ടിങ്ങിനിടെ ഹെലിക്കോപ്റ്റില്‍ നിന്ന് വെള്ളത്തിലേക്ക് ചാടി, രണ്ട് നടന്‍മാര്‍ മുങ്ങിമരിച്ചു;ഒരാളുടെ മൃതദേഹം കണ്ടെത്തി


ബെംഗളുരു: കര്‍ണാടകത്തിലെ രാമനഗരയില്‍ ഷൂട്ടിങ്ങിനിടെ ഹെലിക്കോപ്റ്റില്‍ നിന്ന് വെള്ളത്തില്‍ വീണ് രണ്ട് സിനിമാതാരങ്ങള്‍ കൊല്ലപ്പെട്ടു. അനില്‍,ഉദയ് എന്നീ നടന്‍മാരാണ് മരിച്ചത്. ഇവരുടെ മൃതദേഹങ്ങള്‍ക്കായി തിരച്ചില്‍ നടന്നുവരികയാണ്. ഹെലിക്കോപ്റ്ററില്‍ നിന്നും തടാകത്തിലേക്കു ചാടിയവര്‍ നീന്തലറിയാതെ മുങ്ങിമരിക്കുകയായിരുന്നു. മസ്തിഗുഡി എന്ന ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗം ഷൂട്ട് ചെയ്യുന്നതിനിടെയാണ് സംഭവം. ജയമ്മനമഗ എന്ന ചിത്രത്തില്‍ വില്ലനായി അഭിനയിച്ചതിലൂടെ ശ്രദ്ധിക്കപ്പെട്ട നടനാണ് ഉദയ്. നായകനടന്‍ ദുനിയാ വിജയ് വെള്ളത്തിലേക്ക്് ചാടിയിരുന്നുവെങ്കിലും നീന്തി രക്ഷപ്പെട്ടു. ഇവര്‍ എടുത്തു ചാടുന്നതും നീന്തലറിയാതെ മുങ്ങിത്താഴുന്നതുമായ രംഗങ്ങള്‍ ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്.

No comments:

Post a Comment