1201 കോടിയുമായി വിജയ്മല്ല്യയുടെ കിംഗ്ഫിഷറാണ് ഏറ്റവുമധികം പണം തിരിച്ചു നല്‍കാനുള്ളത്. എസ്.ബി.ഐ അടക്കം 17 ബാങ്കുകളിലായി 6963 കോടി രൂപ നല്‍കാനുള്ളത് കൊണ്ടാണ് മല്ല്യ ഇന്ത്യയില്‍ നിന്നും മുങ്ങിയിരുന്നത്.
ന്യൂൂദല്‍ഹി: രാജ്യത്ത് കള്ളപ്പണക്കാര്‍ക്കെതിരായ യുദ്ധമെന്ന പേരില്‍ ജനങ്ങളെ നെട്ടോട്ടം ഓടിക്കുമ്പോള്‍ മറുവശത്ത് വിജയ് മല്ല്യ അടക്കമുള്ള സമ്പന്നരുടെ കോടികള്‍ എസ്.ബി.ഐ എഴുതി തള്ളുന്നു. 7016 കോടി രൂപ എഴുതി തള്ളാനാണ് എസ്.ബി.ഐ തീരുമാനം.
ഡി.എന്‍.എ ദിനപത്രമാണ് കണക്കുകള്‍ പുറത്തു വിട്ടത്. 63 പേരുടെ കടം പൂര്‍ണ്ണമായും എഴുതി തള്ളി. 31 പേരുടെ കടങ്ങള്‍ ഭാഗികമായും ആറു പേരുടേത് നിഷ്‌ക്രിയ ആസ്തിയുമായിട്ടാണ് ഒഴിവാക്കിയത്. ജൂണ്‍ 30 വരെയുള്ളതാണ് കണക്കുകള്‍.
1201 കോടിയുമായി വിജയ്മല്ല്യയുടെ കിംഗ്ഫിഷറാണ് ഏറ്റവുമധികം പണം തിരിച്ചു നല്‍കാനുള്ളത്. എസ്.ബി.ഐ അടക്കം 17 ബാങ്കുകളിലായി 6963 കോടി രൂപ നല്‍കാനുള്ളത് കൊണ്ടാണ് മല്ല്യ ഇന്ത്യയില്‍ നിന്നും മുങ്ങിയിരുന്നത്.
കെ.എസ്.ഓയില്‍ , ആഗ്നൈറ്റ് എജുക്കേഷന്‍, ഷ്രീം കോര്‍പറേഷന്‍, സൂര്യ ഫാര്‍മസ്യൂട്ടിക്കല്‍സ്, ജി.ഇ.ടി പവര്‍, സായി ഇന്‍ഫോ സിസ്റ്റം തുടങ്ങിയ കമ്പനികളാണ് പട്ടികയിലുള്ളത്.
No comments:
Post a Comment