കൊച്ചി: നോട്ടുകള്‍ അസാധുവാക്കി ദിവസം പതിമൂന്നു പിന്നിടുമ്പോഴും പ്രതിസന്ധി തുടരുന്നു. സര്‍ക്കാരിന് നല്‍കേണ്ട ഫീസുകളും നികുതികളും പഴയ നോട്ടുകള്‍ ഉപയോഗിച്ച് ഒടുക്കാന്‍ അനുവദിക്കുന്ന ഉത്തരവ് ഇന്ന് പുറത്തിറങ്ങും. ധനവകുപ്പാണ് ഉത്തരവിറക്കുന്നത്. കെട്ടിടനികുതിയും തദ്ദേശസ്ഥാപനങ്ങളില്‍ അടയ്ക്കേണ്ട ഫീസുകളും പിന്‍വലിച്ച നോട്ടുകള്‍ ഉപയോഗിച്ച് അടയ്ക്കാം.പുതിയ നോട്ടുകള്‍ കിട്ടാത്തതുകാരണം ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ട് കണക്കിലെടുത്താണ് സംസ്ഥാനസര്‍ക്കാര്‍ നടപടി. 24 വരെയാണ് ഇപ്പോള്‍ കാലാവധി നല്കിയിരിക്കുന്നതെങ്കിലും പഴയനോട്ടുകളുടെ ക്രയവിക്രയത്തിനുള്ള സമയപരിധി കേന്ദ്രം നീട്ടിനല്‍കുമെന്നാണ് പ്രതീക്ഷ.നോട്ട് അസാധുവാക്കൽ നടപടിക്കെതിരായി വ്യാപക പ്രതിഷേധം ഉയർന്നതോടെ പ്രതിസന്ധി വിലയിരുത്താൻ കേന്ദ്രം പ്രത്യേക സമിതി രൂപീകരിച്ചിരുന്നു. ശനിയാഴ്ച പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലായിരുന്നു തീരുമാനം. സമിതിയിൽ 27 അംഗങ്ങളാണുള്ളത്. ഇവർ ഓരോ സംഘങ്ങളായി സംസ്ഥാനങ്ങൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തും. ഐടി അഡീഷണൽ സെക്രട്ടറി അജയ് കുമാറിനാണ് കേരളത്തിന്റെ ചുമതല. സമിതി തയാറാക്കുന്ന റിപ്പോർട്ട് കേന്ദ്ര സാമ്പത്തികകാര്യ സെക്രട്ടറിക്ക് കൈമാറും.
No comments:
Post a Comment