പുലിമുരുകന്‍ കേരളത്തില്‍ റിലീസ് ആയപ്പോഴുള്ള അതേ ആവേശത്തോടെയാണ് സിനിമയുടെ ഗള്‍ഫ് റിലീസ് ആരാധകര്‍ ഏറ്റെടുത്തത്. ആര്‍പ്പുവിളികളും ചെണ്ടകൊട്ടുമായാണ് ആരാധകര്‍ പുലിമുരുകനെ വരവേറ്റത്. ഷാര്‍ജയില്‍ സിനിമ കണ്ടിറങ്ങിയ യുഎഇ സ്വദേശി ഇതൊക്കെ കണ്ട് ആകെ ഭ്രാന്തുപിടിച്ച അവസ്ഥയിലാണ്. മോഹന്‍ലാല്‍ സിനിമ ആദ്യമായി കാണുന്ന അദ്ദേഹത്തിന്റെ ഞെട്ടല്‍ ഇനിയും മാറിയിട്ടില്ല.
അദ്ദേഹത്തിന്റെ വാക്കുകള്‍:
‘ഹിന്ദി സിനിമയില്‍ പോലും ഇങ്ങനെ കണ്ടിട്ടില്ല. രാവിലെ മുതല്‍ തിയറ്റര്‍ ഹൗസ്ഫുള്‍. ഹിന്ദി ചിത്രങ്ങളും ബോളിവുഡ് സിനിമകളും റിലീസ് ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതുപോലൊരു ആഘോഷം ഇതാദ്യമാണ്. സിനിമ കണ്ട് ഞങ്ങളും ഭ്രാന്തു പിടിച്ച അവസ്ഥയിലാണ്. ഇതൊരു നമ്പര്‍ വണ്‍ സിനിമയാണ്. ഇപ്പോള്‍ മോഹന്‍ലാല്‍ വന്നാല്‍ ആളുകളെല്ലാം ആവേശം കൊണ്ടു ഭ്രാന്ത് പിടിച്ച പോലെയാകും. അദ്ദേഹത്തിന്റെ ചിത്രങ്ങളോടു പോലും ഇവിടെ ആരാധനയാണ്. അമിതാഭ് ബച്ചനെ ഇഷ്ടമാണ്. എന്നാല്‍ നമ്പര്‍ വണ്‍ മോഹന്‍ലാല്‍ തന്നെയാണ്. കേരളത്തില്‍ തരംഗമായ മോഹന്‍ലാലിന്റെ പുലിമുരുകന്‍ യുകെ, യുഎസ് റിലീസുകള്‍ക്കു ശേഷം നവംബര്‍ മൂന്നു മുതലാണ് ഗള്‍ഫ് കേന്ദ്രങ്ങളില്‍ പ്രദര്‍ശനത്തിനെത്തിയത്. ഒമാന്‍, കുവൈത്ത്, ബഹ്‌റൈന്‍, ഖത്തര്‍ എന്നിവിടങ്ങളിലെ എഴുപതോളം തിയറ്ററുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. ദുബായിലും ബഹ്‌റൈനിലും ഫാന്‍സ് അസോസിയേഷന്‍!കാര്‍ക്കായി പ്രത്യേക പ്രദര്‍ശനങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. പലയിടത്തും അതിരാവിലെ തന്നെ പ്രദര്‍ശനം തുടങ്ങി.
No comments:
Post a Comment