Wednesday, 9 November 2016

മോദി സര്‍ക്കാറിന്റേത് ധീരമായ നടപടിയെന്ന് കുഞ്ചാക്കോ ബോബന്‍



ള്ളപ്പണത്തിന് കടിഞ്ഞാണിടുന്നതിന്റെ ഭാഗമായി 500,1000 നോട്ടുകള്‍ അസാധുവാക്കിയ പ്രധാനമന്ത്രിയുടെ നടപടിയെ പ്രകീര്‍ത്തിച്ച് നടന്‍ കുഞ്ചാക്കോ ബോബന്‍.

വളരെ ധീരമായ ഈ തീരുമാനം എടുത്തതിന് മോദി സര്‍ക്കാറിനെ താന്‍ അഭിനന്ദിക്കുന്നുവെന്നും രാജ്യത്തിന്റെ പ്രാഥമിക ആവശ്യങ്ങളായ മാലിന്യ നിര്‍മാര്‍ജനം, ആരോഗ്യം, സ്ത്രീ ശാക്തീകരണം  തുടങ്ങിയവയിലേക്ക് ഇനി നമുക്ക് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കട്ടെയെന്നും കുഞ്ചാക്കോ ബോബന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. 

 

നമ്മുടെ ജനങ്ങള്‍ക്ക് ആവശ്യമുള്ള കാര്യങ്ങളുടെ പട്ടിക വലുതാണെങ്കിലും എല്ലാ നല്ല കാര്യങ്ങൾക്കും ഒരു തുടക്കം വേണമെന്നും കുഞ്ചാക്കോ ബോബന്‍ കൂട്ടിച്ചേര്‍ത്തു.

No comments:

Post a Comment