തലശേരി: നോട്ടുകള്‍ മാറാന്‍ എസ്ബിടി ശാഖയിലെത്തിയ ഒരാള്‍ ബാങ്ക് കെട്ടിടത്തില്‍ നിന്ന് വീണു മരിച്ചു. തലശ്ശേരി എസ്ബിടി ബാങ്കിന്റെ കെട്ടിടത്തിലായിരുന്നു അപകടം. പിണറായി സ്വദേശിയും കെഎസ്ഇബി ജീവനക്കാരനുമായ ഉണ്ണി(48) ആണ് മരിച്ചത്. രാവിലെ മുതല്‍ ബാങ്കിന് മുന്നില്‍ ക്യൂവില്‍ നിന്നിരുന്ന ഇദ്ദേഹം തലകറങ്ങി അബദ്ധത്തില്‍ വീഴുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.
കണ്ണൂര്‍ ജില്ലയിലെ മിക്ക ബാങ്കുകളുടെ മുന്നിലും രാവിലെ മുതല്‍ നോട്ടുകള്‍ മാറിവാങ്ങുവാന്‍ ജനങ്ങളുടെ നീണ്ട ക്യൂവാണ്.
ആലപ്പുഴ ജില്ലയില്‍ നോട്ടുകള്‍ മാറിവാങ്ങാന്‍ എത്തിയ മധ്യവയസ്കനെ ബാങ്ക് മാനേജര്‍ മര്‍ദ്ദിച്ചു. ആലപ്പുഴ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 500, 1000 നോട്ടുകള്‍ മാറിവാങ്ങാന്‍ എത്തിയ ഉപയോക്താവിനെയാണ് മാനേജര്‍ മര്‍ദ്ദിച്ചത്. ബാങ്കില്‍ നോട്ടുകള്‍ മാറി നല്‍കാന്‍ പണം എത്താത്തത് ചോദ്യം ചെയ്തതിനായിരുന്നു മര്‍ദ്ദനം. മുഖത്ത് പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.
ആലപ്പുഴയിലും ഇത്തരത്തിൽ ക്യൂ നിന്നയാൾ കുഴഞ്ഞു വീണ് മരിച്ചതായി റിപ്പോർട്ടുണ്ട്. ഹരിപ്പാട് ഡാണപ്പടി എസ്.ബി.ടി ബ്രാഞ്ചിൽ ക്യൂ നിന്ന കുമാരപുരം സ്വദേശി നാരായണനാണ് മരിച്ചത്.
No comments:
Post a Comment