ഇതൊരു സെമിഫൈനലാണ് കേരള ബ്ലാസ്‌റ്റേഴ്‌സിനും ചെന്നൈയിന്‍ എഫ്‌സിക്കും. യഥാര്‍ത്ഥ സെമി ഫൈനലിന് മുന്‍പൊരു സെമി. രണ്ടു ടീമിനും വിജയം അനിവാര്യമാണ്. ഇന്ന് രണ്ട് ഗോള്‍ വിത്യാസത്തിനെങ്കിലും ജയിച്ചാല്‍ ബ്ലാസ്‌റ്റേഴ്‌സിന് പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത് എത്താന്‍ പറ്റും. കഴിഞ്ഞ തവണ ജേതാക്കാളായ ചെന്നൈയിന്‍ എഫ്‌സി അഞ്ചാം സ്ഥാനമാണ് നോട്ടമിടുന്നത്. ഇന്നു ജയിച്ചാല്‍ ഐഎസ്എല്‍ 2016ന്റെ സെമിയിലേക്കുളള മുന്നേറ്റത്തിനതു കരുത്താകും. തോല്‍ക്കുവര്‍ക്ക് കര കയറാന്‍ തടസ്സങ്ങള്‍ ഏറെയാണ്. കലൂര്‍ സ്‌റ്റേഡിയത്തില്‍ വൈകിട്ട് ഏഴിനാണ് കിക്കോഫ്.
ആദ്യഘട്ടത്തിലെ തിരിച്ചടികളുടെ നിഴലില്‍ നിന്ന് പുറത്തു കടക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. കളിക്കാരില്‍ പലരും ഫോമിലേക്ക് എത്തുന്നു. മൂന്ന് വീതം ജയം,സമനില,തോല്‍വി എിങ്ങനെയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അക്കൗണ്ട്. മറുവശത്ത് ചെൈന്നയിന്‍ എഫ്‌സിക്ക് രണ്ടു ജയം,നാലു സമനില,രണ്ടു തോല്‍വി എിങ്ങനെ നില്‍ക്കുന്നു. കഴിഞ്ഞ തവണ ഡല്‍ഹിയില്‍ നിന്ന് ഏറ്റ പരാജയം കോച്ച് മാര്‍ക്കോ മറ്റെരാസിയെ വല്ലാതെ അലോസരപ്പെടുത്തിയിട്ടുണ്ട്. അവസാന അഞ്ചു കളിയില്‍ ഒരൊറ്റ വിജയമേ ചെന്നൈയിന്‍ നേടിയിട്ടുളളൂ. ആര്‍ക്കും ആരെയും വീഴ്ത്താമെന്ന ഐഎസ്എല്‍ മൂന്നാം സീസണിലെ പ്രമാണം രണ്ടു ടീമിനും ബാധകമാണെന്നിരിക്കെ ഇന്നത്തെ ഫോം ,ഇന്നത്തെ ഗോളടി,ഇന്നത്തെ മാനസിക മേധാവിത്വം എല്ലാം നിര്‍ണ്ണായകമാണ്.
No comments:
Post a Comment