കൊച്ചി: കറന്‍സികള്‍ പിന്‍വലിച്ചതിന്റെ പേരില്‍ സാധാരണ ജനങ്ങളെ ജീവിതദുരിതത്തിലേക്ക് തള്ളിവിട്ട് വിദേശയാത്ര നടത്തി ആസ്വാദനം കണ്ടെത്തുന്ന നരേന്ദ്ര മോദി പ്രധാനമന്ത്രി പദം രാജിവയ്ക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മായില്‍. എറണാകുളം റിസര്‍വ് ബാങ്കിലേക്ക് എസ്ഡിപിഐ നടത്തിയ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നോട്ട് മാറ്റി വാങ്ങുന്നവരുടെ വിരലില്‍ മഷി പുരട്ടാനുള്ള തീരുമാനം ശവത്തില്‍ കുത്തുന്നതിന് സമാനമാണ്. നാഗ്പൂര്‍ സംഘം നിയന്ത്രിക്കുന്ന പ്രധാനമന്ത്രി കേന്ദ്ര മന്ത്രിസഭയെ നോക്കുകുത്തിയാക്കി എടുത്ത തീരുമാനം വന്‍കിട കോര്‍പറേറ്റ് മുതലാളിമാര്‍ക്കും പാര്‍ട്ടി ഘടകങ്ങള്‍ക്കും ചോര്‍ത്തി നല്‍കിയതിലൂടെ സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയിരിക്കുന്നത്. മലയാളികള്‍ ധൂര്‍ത്തന്മാരും ആര്‍ഭാട പ്രിയരാണെന്നുമുള്ള കുമ്മനം രാജശേഖരന്റെ പ്രസ്താവന മുഴുവന്‍ മലയാളി സമൂഹത്തെയും അപമാനിക്കുന്നതിന് തുല്യമാണ്.
രാജ്യത്തിനുവേണ്ടി ജീവന്‍ ത്യജിച്ച നിരവധി സ്വാതന്ത്ര്യസമര സേനാനികളുള്ള നമ്മുടെ നാട്ടില്‍ സ്വാതന്ത്ര്യസമരത്തെ ഒറ്റുകൊടുത്ത ആര്‍എസ്എസ് അംഗമായ പ്രധാനമന്ത്രി കുടുംബം ത്യജിച്ച കഥ പറഞ്ഞ് സ്വയം അപഹാസ്യനാവുകയാണ്. താന്‍ വിവാഹം കഴിച്ച സ്ത്രീയെ വഴിയാധാരമാക്കിയതിന്റെ ഉത്തരവാദിത്തം രാജ്യത്തിന്റെ തലയില്‍ കെട്ടിവച്ച് രക്ഷപെടാനാണ് മോദി ശ്രമിക്കുന്നത്.
ഗുജറാത്തില്‍ കൂട്ടക്കൊല ചെയ്തും വ്യാജ ഏറ്റുമുട്ടലുകളിലൂടെ നിരപരാധികളെ കൊന്നൊടുക്കിയുമുള്ള ആര്‍എസ്എസ് അജണ്ട നടപ്പാക്കാനാണ് മോദി കുടുംബത്തെ ഉപേക്ഷിച്ചത്. അല്ലാതെ രാജ്യസേവനത്തിന് വേണ്ടിയല്ല. മോദിയുടെ കള്ളപ്പണ വേട്ട ആത്മാര്‍ഥമാണെങ്കില്‍ വിദേശങ്ങളിലൊളിപ്പിച്ചുവെച്ച കള്ളപ്പണം തിരികെ കൊണ്ടുവരുകയും രാജ്യത്ത് തലപൊക്കിയ വന്‍ അഴിമതി കേസുകളില്‍ സത്യസന്ധമായ നടപടികളെടുക്കുകയുമാണ് ചെയ്യേണ്ടതെന്നും അജ്മല്‍ ഇസ്മയില്‍ പറഞ്ഞു. തുഗ്ലക്ക് പരിഷ്‌കരണങ്ങള്‍ക്കും കാടന്‍ തീരുമാനമെടുത്തവര്‍ക്കും ചരിത്രത്തിലെന്താണ് സംഭവിച്ചെതെന്ന് മോദി ഓര്‍ക്കുന്നത് നല്ലതായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാര്‍ട്ടി സംസ്ഥാന സെക്രട്ടറി റോയ് അറക്കല്‍, ജില്ലാ പ്രസിഡന്റ് ഷഫീര്‍ മുഹമ്മദ്, എസ്ഡിടിയു സംസ്ഥാന വൈസ് പ്രസിഡന്റ് സുല്‍ഫിക്കര്‍ അലി, പ്രവാസി ഫോറം സംസ്ഥാന വൈസ് പ്രസിഡന്റ് സലാം പറക്കാടന്‍ പങ്കെടുത്തു. തിരുവനന്തപുരം റിസര്‍വ് ബാങ്ക് ഓഫിസിലേക്ക് നടത്തിയ മാര്‍ച്ച് സംസ്ഥാന സമിതി അംഗം എ കെ സലാഹുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എ ഇബ്രാഹീം മൗലവി, ജില്ലാ സെക്രട്ടറി ഷെബീര്‍ ആസാദ് സംസാരിച്ചു. സംസ്ഥാന വ്യാപകമായി നടന്ന പ്രതിഷേധ ദിനത്തോടനുബന്ധിച്ച് ദേശസാല്‍കൃത ബാങ്കുകളുടെ മുന്നില്‍ മോദിയുടെ കോലം കത്തിച്ചു.
Wednesday, 16 November 2016
നോട്ടിന്റെ പേരില്‍ ദുരിതം: എസ് ഡി പി ഐ റിസര്‍വ് ബാങ്കിലേക്ക് മാര്‍ച്ച് നടത്തി
Subscribe to:
Post Comments (Atom)
No comments:
Post a Comment