അഹമ്മദാബാദ് : കള്ളപ്പണക്കാരെ മുട്ടു കുത്തിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ വലിയ പ്രവർത്തനം നടത്തുമ്പോൾ സ്വന്തം തട്ടകത്തിൽ തന്നെ തിരിച്ചടി. ഗുജറാത്തിലെ കാണ്ട്‌ല തുറമുഖ ട്രസ്റ്റ് ഉദ്യോഗസ്ഥർ നാല് ലക്ഷം രൂപ കൈക്കൂലി വാങ്ങിയതായി പുറത്ത് വരുന്ന വിവരങ്ങളാണ് വീണ്ടും ഗുജറാത്തിനെ വാർത്തകളിൽ നിറയ്ക്കുന്നത്.
ഗുജറാത്തിലെ കാണ്ട്‌ല തുറമുഖ ട്രസ്റ്റ് ഉദ്യോഗസ്ഥരാണ് കച്ചില്‍ വച്ച് കൈക്കൂലി വാങ്ങുന്നതിനിടെ ആന്‍റി കറപ്ഷന്‍ ബ്യൂറോ ഉദ്യോഗസ്ഥരുടെ പിടിയിലായത്. കൈക്കൂലിക്കാര്‍ പിടിയിലായതിലല്ല, മറിച്ച് ഇവര്‍ക്ക് കൈമാറിയ തുകമുഴുവന്‍ ആഴ്ചകള്‍ക്ക് മുമ്പ് പുറത്തിറങ്ങിയ രണ്ടായിരം രൂപയുടെ നോട്ടുകളാണ് എന്നതാണ്. നേരത്തെ ഗുജറാത്തിൽ നിന്നുള്ളവരാണ് എങ്ങനെ കള്ളപ്പണം വെളുപ്പിക്കാം എന്ന് ഏറ്റവും അധികം ഗൂഗിളിൽ തെരച്ചിൽ നടത്തിയതെന്ന് വാർത്തകൾ വന്നിരുന്നു. അതിന് പിന്നാലെയാണ് കൈക്കൂലി കേസിലും ഗുജറാത്തിൽ നിന്നുള്ള ഉദ്യോഗസ്ഥർ പിടിയിലായിരിക്കുന്നത്.
ഇതിനിടെ കൈക്കൂലി കൊടുത്തവർക്കെതിരെയും അന്വേഷണം വേണമെന്ന ആവശ്യം ശക്തമാകുന്നുണ്ട്. ഇവർക്കെവിടെ നിന്ന് നാല് ലക്ഷം രൂപയുടെ 2000 ത്തിന്‍റെ നോട്ടുകൾ ലഭിച്ചതെന്ന് പരിശോധിച്ചാൽ പലരും കുടുങ്ങും എന്നതിൽ സംശയമില്ല. നേരത്തെ ചാക്കിൽ കെട്ടിയ നിലയിൽ ഗുജറാത്തിൽ നോട്ട് ഉപേക്ഷിക്കപ്പെട്ടതും ദേശിയമാധ്യമങ്ങളിൽ വലിയ വാർത്തയായിരുന്നു.
കള്ളപ്പണക്കാർക്കെതിരെ മോദിയുടെ നേതൃത്വത്തിൽ വലിയ തിരിച്ചടി നൽകുമ്പോഴാണ് ഗുജറാത്തിലെ അഴിമതികൾ ഓരോ ദിവസവും പുറത്ത് വരുന്നത്. ഗുജറാത്ത് ആണ് ഇന്ത്യയിൽ ഏറ്റവും വലിയ അഴിമതിക്കാരുടെ നാടെന്ന് വിശ്വസിക്കേണ്ടി വരും അനുദിനം പുറത്ത് വരുന്ന വാർത്തകൾ പരിശോധിച്ചാൽ.
No comments:
Post a Comment