ഇസ്‌റാഈലിലെ ഹൈഫയില്‍ തീയണയ്ക്കുന്ന പ്രവൃത്തിയില്‍ ഏര്‍പ്പെട്ട ഫലസ്തീനിയന്‍ സേന.
ഹൈഫ: ഇസ്‌റാഈല്‍ നഗരങ്ങളെ ഭീതിയിലാക്കി പരക്കുന്ന തീ അണയ്ക്കാന്‍ ഫലസ്തീനില്‍ നിന്നും നാല് ഫയര്‍ഫൈറ്റിങ് സംഘമെത്തി. തീ വ്യാപകമായി പടര്‍ന്ന ഹൈഫ നഗരത്തില്‍ ഇവര്‍ സജീവമായി രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെന്നുണ്ട്.
ഫലസ്തീന്‍ സേനയുടെ സഹായം സ്വീകരിച്ചതായും അതിര്‍ത്തിയില്‍ ഫലസ്തീന്‍- ഇസ്‌റാഈല്‍ ഫയര്‍ ജീവനക്കാര്‍ തമ്മിലുള്ള സഹകരണത്തിന് ഇസ്‌റാഈല്‍ കോര്‍ഡിനേറ്റര്‍ മേല്‍നോട്ടം വഹിക്കുമെന്നും ഇസ്‌റാഈല്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
റഷ്യ, തുര്‍ക്കി, ഗ്രീസ്, ഇറ്റലി, ക്രൊയേഷ്യ, സൈപ്രസ് തുടങ്ങിയ രാജ്യങ്ങളുടെ സേനാംഗങ്ങള്‍ എത്തിയതിനു പിന്നാലെയാണ് ലോക രാജ്യങ്ങളെ അല്‍ഭുതപ്പെടുത്തി ഫലസ്തീന്റെ സഹായം. ഫലസ്തീന്റെ സഹായത്തില്‍ യൂറോപ്യന്‍ യൂണിയന്‍ സന്തുഷ്ടരാണെന്ന് വിദേശനയ മേധാവി ഫെഡറിക്ക മോഘെറിനി പറഞ്ഞു. ഇസ്‌റാഈല്‍ ഉദ്യോഗസ്ഥരും നന്ദി അറിയിച്ചിട്ടുണ്ട്.
ഇതുകൂടാതെ ജോര്‍ദാന്‍, ഈജിപ്ത് തുടങ്ങിയ അറബ് അയല്‍രാജ്യങ്ങളും ഇസ്‌റാഈലിന് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇവരുടെ സഹായ വാഗ്ദാനം ഇസ്‌റാഈല്‍ സ്വീകരിച്ചിട്ടുമുണ്ട്. ജോര്‍ദാന്‍ ഫയര്‍ ട്രക്കുകളും ഈജിപ്ത് രണ്ട് ഹെലികോപ്റ്ററുകളുമാണ് വാഗ്ദാനം ചെയ്തത്.
അതിനിടെ, ഇത് തീവ്രവാദീ ആക്രമണമാണെന്ന നിലപാടിലാണ് ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. തീവയ്പ്പുമായി ബന്ധപ്പെട്ട് 12 പേരെ അറസ്റ്റ് ചെയ്തതായി ഇസ്‌റാഈല്‍ പൊലിസ് അറിയിച്ചു
No comments:
Post a Comment