നാസിക്: അസാധുവാക്കിയ നോട്ടുകള്‍ക്കു പകരം പുതിയ 500 രൂപ നോട്ടുകള്‍ വിതരണത്തിന് എത്തുന്നു. പുതിയ 500 രൂപ നോട്ടുകളുടെ ആദ്യ ബാച്ച് റിസര്‍വ് ബാങ്ക് ആസ്ഥാനത്ത് എത്തി. നാസിക്കിലെ കറന്‍സ് നോട്ട് പ്രസിലാണ് ഇവ അച്ചടിച്ചത്. 50 ലക്ഷം നോട്ടുകളാണ് വിതരണത്തിന് തയ്യാറായി റിസര്‍വ് ബാങ്കില്‍ എത്തിയിരിക്കുന്നത്.
അടുത്ത 50 ലക്ഷം നോട്ടുകള്‍ ബുധാനാഴ്ചയോടെ കൈമാറുമെന്ന് അധികൃതര്‍ അറിയിച്ചു. പിന്‍വലിച്ച 1000, 500 നോട്ടുകള്‍ക്കു പകരം വിപണിയില്‍ എത്തിച്ച 2000 രൂപ നോട്ടുകള്‍ കടുത്ത ചില്ലറ ക്ഷാമത്തിന് കാരണമായിരുന്നു. 500 രൂപ നോട്ട് എത്തുന്നതോടെ ചില്ലറ ക്ഷാമത്തിന് പരിഹാരമാകുമെന്നാണ് കരുതുന്നത്.
ആദ്യം ഇറങ്ങിയ 2000 രൂപ നോട്ടുകള്‍ മൈസൂരുവിലും വെസ്റ്റ് ബംഗാളിലെ സല്‍ബോണിലുമാണ് പ്രിന്റ് ചെയ്തത്. 500 രൂപ നോട്ടകളും ഇവിടെ പ്രിന്റ് ചെയ്യുന്നുണ്ട്. മധ്യപ്രദേശിലെ ദേവാസിലും 500 രൂപ പ്രിന്റ് ചെയ്യുന്നുണ്ട്. ഈ വര്‍ഷം 40 കോടി 500 രൂപ നോട്ടുകള്‍ അടിച്ചിറക്കാനാണ് ലക്ഷ്യമിടുന്നത്.
സെക്യൂരിറ്റി പ്രിന്റിംഗ് ആന് മിന്റിംഗ് കോര്പ്പറേഷന് ഓഫ് ഇന്ത്യ ലിമിറ്റഡിന് കറന്‌സി പ്രിന്റിംഗിനും നാണയ നിര്മാണത്തിനുമായി ഒമ്പത് യൂണികളാണ് ഉള്ളത്. നാസികിലും ഹൈദരാബാദിലും രണ്ടു വീതം യൂണിറ്റും മുംബൈ,കൊല്ക്കത്ത, നോയിഡ, ദേവാസ്, ഹോഷംഗാബാദ് എന്നിവിടങ്ങളില് ഒരോ യൂണിറ്റുമാണുള്ളത്.
No comments:
Post a Comment