Saturday, 5 November 2016

നവജാതശിശുവിന് മുലപ്പാല്‍ നിഷേധിച്ച സംഭവം; കളംതോട് ഹൈദ്രോസ് തങ്ങള്‍ കസ്റ്റഡിയില്‍;മുലപ്പാല്‍ നിഷേധിച്ച പിതാവ് മാപ്പ് പറഞ്ഞു"ചിലരാൽ തെറ്റിദ്ധരിപ്പിക്കപ്പെട്ടവനാണ് ഞ്ഞാൻ ഇത്തരത്തിൽ ഇനി ആർക്കും സംഭവിക്കാതിരിക്കട്ടെ"


കോഴിക്കോട്: നവജാതശിശുവിന് മുലപ്പാല്‍ നിഷേധിച്ച പിതാവ് മാപ്പ് പറഞ്ഞു 

നവജാത ശിശുവിന് മുലപ്പാല്‍ നല്‍കാതെ ഇരുന്ന സംഭവത്തില്‍ മാപ്പ് ചോദിച്ച് പിതാവ് അബൂബക്കര്‍ സിദ്ധിഖ്. ഫേസ്ബുക്കിലൂടെയാണ് അബൂബക്കറിന്റെ ക്ഷമാപണം. ഉപദേശം നല്‍കിയ കളംതോട് ഹൈദ്രോസ് തങ്ങളെ ഇന്ന് പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ച് ബാങ്ക് വിളി കഴിയാതെ കുഞ്ഞിന് മുലപ്പാല്‍ നല്‍കാന്‍ കഴിയില്ലെന്ന് പിതാവ് കോഴിക്കോട് മുക്കം ഓമശേരി സ്വദേശി അബൂബക്കര്‍ പറയുകയായിരുന്നു. കളംതോട് ഹൈദ്രോസ് തങ്ങളുടെ നിര്‍ദേശപ്രകാരമാണ് ഇതെന്നും അബൂബക്കര്‍ വ്യക്തമാക്കിയിരുന്നു. ആശുപത്രിയിലെ ജീവനക്കാരും പൊലീസും ആവശ്യപ്പെട്ടിട്ടും അബൂബക്കര്‍ സമ്മതിച്ചിരുന്നില്ല. ഇന്നലെ കുഞ്ഞിന്റെ മാതാപിതാക്കളായ അബൂബക്കറിനെതിരെയും ഭാര്യക്കെതിരായും പൊലീസ് കേസെടുത്തിരുന്നു. കളംതോട് തങ്ങളെ അറസ്റ്റ് ചെയ്തതിനു ശേഷമാണ് അബൂബക്കറിന്റെ ക്ഷമാപണ പോസ്റ്റ് ഫേസ്ബുക്കില്‍ വന്നത്.

എനിക്ക് പറ്റിയ അബദ്ധം ഞാൻ അംഗീകരിക്കുന്നു എന്റെ തെറ്റിനെ ന്യായികരിക്കുകയല്ല എന്റെ തെറ്റുകൾ മനസ്സിലാകി സംഭവിച്ചത് നിങ്ങളെ അറിയിക്കുകയാണ് കുഞ്ഞിനെ പട്ടിണിക്ക് ഇട്ട് കൊല്ലാൻ ഏതെങ്കിലും പിതാവ് ആഗ്രഹിക്കുമോ കുഞ്ഞിന് തേനും വെള്ളവും ആദ്യമേ നൽകിയതാണ് മുലപ്പാൽ നൽകുന്നതിനെയാണ് ഞാൻ എതിർത്തത് തേൻ നൽകിയതിനാൽ കുട്ടി ആരോഗ്യവാനായിരിക്കുന്നു എന്നാൽ മുലപ്പാൽ നല്കാതിരുന്നാലുള്ള ബവിശ്വത്ത് പിന്നീടാണ് ഞാൻ അറിഞ്ഞത് എന്റെ അന്ധവിശ്വാസവും മാനസിക അസാരസ്യങ്ങളുമാണ് കാര്യങ്ങൾ ഇത്രത്തോളം വഷളാക്കിയത്

ചിലരാൽ തെറ്റിദ്ധരിപ്പിക്കപ്പെട്ടവനാണ് ഞ്ഞാൻ ഇത്തരത്തിൽ ഇനി ആർക്കും സംഭവിക്കാതിരിക്കട്ടെ

No comments:

Post a Comment