Sunday, 6 November 2016

മുസ്ലീം വിദ്വേഷിയായ ട്രംപിനല്ല; എന്‍റെ പിന്തുണ ഹിലരി ക്ലിന്റണ്;പിന്തുണയറിയിച്ച് സല്‍മാന്‍ ഖാന്‍


അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായ ഹിലരി ക്ലിന്റണ് പിന്തുണ പ്രഖ്യാപിച്ച് ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന്‍. തന്റെ ട്വിറ്ററിലൂടെയായിരുന്നു സല്‍മാന്‍ ക്ലിന്റണ് പിന്തുണ അറിയിച്ചത്. താങ്കള്‍ വിജയിക്കുമെന്ന് കരുതുന്നു. ദൈവം അതിനുള്ള കരുത്ത് നല്‍കുമെന്നും സല്‍മാന്‍ ട്വിറ്ററിലൂടെ പറഞ്ഞു.

നവംബര്‍ 8നാണ് അമേരിക്കന്‍ പ്രസിഡന്റെ തെരഞ്ഞെടുപ്പ്. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് ആണ് തെരഞ്ഞെടുപ്പില്‍ ഹിലരി ക്ലിന്റണിന്റെ എതിരാളി. നേരത്തെ പുറത്തുവന്ന സര്‍വേകളില്‍ ഹിലരി ക്ലിന്റണിന് വ്യക്തമായ മേല്‍ക്കൈ ഉണ്ടായിരുന്നെങ്കിലും തെരഞ്ഞെടുപ്പിനോടടുക്കുമ്പോള്‍ ഇരുവരും ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ചവെക്കുന്നത്.

പ്രമുഖരായ സെലിബ്രിറ്റികളുടെയൊക്കെ പിന്തുണ ഹിലരി ക്ലിന്റണിനാണ്. ഹോളിവുഡ് നടന്‍ ലിയനാര്‍ഡോ കാപ്രിയോ, ബിയോണ്‍സീ, കിം കര്‍ദാഷ്യാന്‍, കെയിന്‍ വെസ്റ്റ് തുടങ്ങിയവരൊക്കെ ഹിലരിയെ പിന്തുണയ്ക്കുന്നു. സ്ത്രീവിഷയത്തില്‍ തത്പരനായ ട്രംപിന് സ്ത്രീകളുടെ വോട്ട് ലഭിക്കില്ലെന്നാണ് വിലയിരുത്തല്‍. മാത്രമല്ല, കടുത്ത മുസ്ലീം വിരോധം ട്രംപിന്റെ മുഖമുദ്രയാണ്. തെരഞ്ഞെടുപ്പ് പ്രചരണത്തിലൂടനീളം മുസ്ലീം വിരുദ്ധത ട്രംപ് പ്രകടിപ്പിച്ചിരുന്നു. ഇതും തെരഞ്ഞെടുപ്പില്‍ ട്രംപിന്റെ വോട്ടുകള്‍ നഷ്ടപ്പെടുത്താന്‍ ഇടയാക്കിയേക്കും.

No comments:

Post a Comment