Sunday, 13 November 2016

ബാങ്കിൽ ക്യൂ നിൽക്കാനാളില്ല: പകരം ചെരുപ്പുകൾ


വാരണാസി: സമയം രാവിലെ 9 മണി, സ്ഥലം നരേന്ദ്രമോദിയുടെ ദത്തുഗ്രാമമായ വരണാസിയിലെ ഒരു ബാങ്ക്, നോട്ട് അസാധുവാക്കിയതിനാല്‍ മാറ്റി വാങ്ങിക്കാനായി എത്തിയ ആളുകളുടെ ക്യൂ പ്രതീക്ഷിച്ചവര്‍ക്ക് തെറ്റി. വരികള്‍ക്കിടയിലതാ.. വലിയൊരു ഗ്യാപ്.. ക്യൂവിന് അടുത്തേക്ക് പോയപ്പോഴാണ് ആ കാഴ്ച കണ്ടത്.

ക്യൂവിന് നടുവില്‍ 100 ജോടിയിലധികം ചെരിപ്പുകള്‍ നിരത്തിവെച്ചിരിക്കുന്നു. ബസ്സിലെല്ലാം നമ്മളിരുന്ന സീറ്റില്‍ തൂവാലകള്‍ ഇട്ട് ബുക്ക് ചെയ്യുന്നത് പോലെ ചെയ്തിരിക്കുകയാണ് ജനങ്ങളിവിടെ. ചെരുപ്പുകളുടെ മുകളില്‍ ആളുകളുടെ പേരെഴുതിയ കടലാസ് വെച്ചിരിക്കുന്നു. എന്തായിത് കഥ എന്നാലോചിച്ച അമ്പരക്കണ്ട. അസാധുവായ നോട്ടുകള്‍ മാറ്റി വാങ്ങാനെത്തിയ ഗ്രാമീണര്‍ വരിയില്‍ നിന്ന് കുഴഞ്ഞപ്പോള്‍ ചെയ്ത വേലയാണിത്.

വരിയില്‍ നിന്ന് കുഴങ്ങിയവര്‍ സ്വന്തം പേരെഴുതി ചെരിപ്പും കല്ലും കുടയുമെല്ലാം പകരംവെച്ച് മാറിയിരിക്കുകയാണ്. അസാധുവായ നോട്ടുകള്‍ മാറ്റിവാങ്ങിക്കുന്നതിനായി മണിക്കൂറുകളാണ് ജനങ്ങള്‍ ബാങ്കിനു മുന്നില്‍ ക്യൂ നില്‍ക്കേണ്ടി വരുന്നത്. നോട്ട് അസാധുവാക്കി ഇന്നേക്ക് അഞ്ചാം ദിവസവും ജനങ്ങളുടെ ദുരിതം തുടരുകയാണ്. എന്നിരുന്നാലും പണം മാറ്റിവാങ്ങാതെ കഴിയില്ലല്ലോ. ജീവിക്കണ്ടേയെന്നാണ് ജനം ചോദിക്കുന്നത്.

 





No comments:

Post a Comment