Tuesday, 8 November 2016

കൈവശമുള്ള പണം മാറിയെടുക്കാനുള്ള വഴികള്‍


 ന്യൂഡല്‍ഹി: കള്ളപ്പണം തടയുന്നതിനുവേണ്ടി രാജ്യത്ത് 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയതോടെ കൈയിലുള്ള പണം എന്തു ചെയ്യുമെന്ന ആശങ്കയിലാണ് ജനങ്ങള്‍. കൈവശമുള്ള പണം നിയമാസൃതമായി മാറിവാങ്ങാന്‍ താഴെപറയുന്ന നടപടികള്‍ സ്വീകരിക്കാം.

1. ബാങ്കുകളിലും ഡിപ്പോസിറ്റ് മെഷീനുകളിലും നിക്ഷേപിക്കാം

2. പോസ്റ്റ് ഓഫീസുകളുമായി ബന്ധപ്പെട്ട് മാറ്റി വാങ്ങാം.

3. ബാങ്കുകളില്‍ നിന്നും മാറ്റി വാങ്ങാം. ആധാര്‍, പാന്‍കാര്‍ഡ് പോലുള്ള സര്‍ക്കാര്‍ അംഗീകൃത രേഖകള്‍ നിര്‍ബന്ധം.

4. നവംബര്‍ 10 മുതല്‍ ഡിസംബര്‍ 30 വരെ ബാങ്കുകളില്‍നിന്ന് മാറ്റി വാങ്ങാം

5. നവംബര്‍ 11 വരെ എടിഎമ്മില്‍ നിന്ന് പിന്‍വലിക്കാവുന്ന തുക പ്രതിദിനം 2000 രൂപ വരെ മാത്രം.

6. നവംബര്‍ 11 വരെ ആശുപത്രികളിലും പെട്രോള്‍ പമ്പുകളിലും ട്രെയിന്‍, വിമാന ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ഉപയോഗിക്കാം.

7. ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കാം. 

No comments:

Post a Comment