ന്യൂഡല്‍ഹി: സിവില്‍ സര്‍വീസ് ഒന്നാം റാങ്കുകാരിയായ ടിന ദാബിയും രണ്ടാം റാങ്കുകാരനായ അത്തര്‍ ആമിറുല്‍ ഷാഫിയും തമ്മില്‍ വിവാഹിതരാവുന്നതിനെതിരേ ഹിന്ദു മഹാസഭ. ഉദ്യോഗസ്ഥമന്ത്രാലയ ഓഫിസിലെ പരിശീലനത്തിനിടയിലാണ് ഈ ഐഎഎസുകാര്‍ പ്രണയത്തിലാവുന്നത്. തുടര്‍ന്ന് ടിനയും അത്തറും വിവാഹിതരാവാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍, ഈ വിവാഹത്തെ എതിര്‍ത്ത് ഹിന്ദു മഹാസഭ രംഗത്തെത്തിയിരിക്കുകയാണിപ്പോള്‍. ടിന ദാബി കശ്മീരിലെ മുസ്‌ലിം യുവാവ് കൂടിയായ അത്തര്‍ ആമിറിനെ വിവാഹം കഴിക്കുന്നത് ലൗ ജിഹാദാണെന്നാണ് ഹിന്ദു മഹാസഭയുടെ ആരോപണം. ഇക്കാര്യം പറഞ്ഞ് ഹിന്ദു മഹാസഭ ടിന ദാബിയുടെ പിതാവിന് കത്തയക്കുകയും ചെയ്തിട്ടുണ്ട്.
ഹിന്ദു മഹാസഭയുടെ ദേശീയ സെക്രട്ടറി മുന്നകുമാര്‍ ശര്‍മയുടെ പേരിലാണ് കത്ത്. ഇന്ത്യ ഇസ്‌ലാമികവല്‍ക്കരിക്കുന്നതിന്റെ ഭാഗമായാണ് മുസ്‌ലിം തീവ്രവാദികള്‍ ലൗ ജിഹാദ് പ്രചരിപ്പിക്കുന്നതെന്നും ഇവര്‍ ലൗ ജിഹാദില്‍ നിന്നു പിന്തിരിയണമെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്. വിവാഹവുമായി മുന്നോട്ടുപോവാനാണ് തീരുമാനമെങ്കില്‍ അത്തര്‍ ആമിറിന്റെ കുടുംബത്തെ ഘര്‍വാപസി നടത്തണമെന്നും അതിന് തങ്ങള്‍ സഹായിക്കാമെന്നും കത്തിലുണ്ട്. എന്നാല്‍, വ്യത്യസ്ത മതവിശ്വാസികള്‍ തമ്മിലുള്ള വിവാഹം ക്രിമിനല്‍ക്കുറ്റമായി കാണുന്നവര്‍ ഇപ്പോഴും ഇന്ത്യന്‍ സമൂഹത്തിലുണ്ടെന്നാണ് കത്തിലൂടെ വ്യക്തമാവുന്നതെന്നും താന്‍ സ്വതന്ത്രമായി ചിന്തിക്കുന്ന സ്ത്രീയാണെന്നും തനിക്ക് തിരഞ്ഞെടുപ്പുകള്‍ നടത്താന്‍ അവകാശമുണ്ടെന്നുമാണ് സംഭവത്തോട് ടിനയുടെ പ്രതികരണം.
Wednesday, 30 November 2016
ഐഎഎസ് പ്രണയം:ലവ് ജിഹാദ് എന്നും ഘര്‍വാപസി വേണമെന്ന് ഹിന്ദു മഹാസഭ
Subscribe to:
Post Comments (Atom)
No comments:
Post a Comment