Sunday, 23 October 2016

മകന്റെ വിയോഗത്തിൽ കരയില്ലെന്ന്  ജവാൻ ഗുർനാം സിങ്ങിന്റെ മാതാവ്: ജീവന്‍ ത്യജിച്ച സൈനികരെയോര്‍ത്ത് അഭിമാനിക്കുന്നു

ശ്രീനഗർ :  മകന്റെ വിയോഗത്തിൽ ദു:ഖമുണ്ടെങ്കിലും കരയില്ലെന്ന് ബിഎസ്എഫ് ജവാൻ ഗുർനാം സിങ്ങിന്റെ മാതാവ് ജസ്വന്ത് കൗർ.  രാജ്യത്തിനുവേണ്ടി ജീവൻ നൽകിയ എല്ലാ ജവാൻമാരെക്കുറിച്ച് അഭിമാനിക്കുന്നുവെന്നും പാക്ക് സേനയുടെ വെടിവയ്പിൽ വീരമൃത്യുവരിച്ച ബിഎസ്എഫ് ജവാൻ ഗുർനാം സിങ്ങിന്റെ അമ്മ. താൻ മരിക്കുകയാണെങ്കിൽ കരയരുതെന്ന് മകൻ പറഞ്ഞിരുന്നു. അതിനാൽ തന്നെ ഞാൻ കരയില്ല. രാജ്യത്തിനുവേണ്ടി ജീവൻ നൽകിയ  ജവാൻമാരിൽ അഭിമാനിക്കുന്നതായും ജസ്വന്ത് കൗർ പറഞ്ഞു. സഹോദരനെക്കുറിച്ച് ആലോചിക്കുമ്പോൾ അഭിമാനമുണ്ടെന്ന് ഗുർനാം സിങ്ങിന്റെ സഹോദരിയും പ്രതികരിച്ചു.

പ്രകോപനമില്ലാതെയാണ് പാകിസ്താന്‍ റേഞ്ചേഴ്‌സ് ഇന്ത്യന്‍ സൈനിക പോസ്റ്റിനു നേരെ വെടിവെപ്പ് ആരംഭിച്ചത്. പ്രത്യാക്രമണത്തില്‍ ഏഴ് പാക് സൈനികരേയും ഒരു ഭീകരനെയും ബിഎസ്എഫ് വധിച്ചിരുന്നു.ജമ്മുവിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ വച്ചാണ് 26-കാരനായ ബിഎസ്എഫ് ജവാന്‍ അവസാന ശ്വാസം വലിച്ചത്.ബിഎസ്എഫിന് സ്വന്തമായി ആശുപത്രിയും ഡോക്ടര്‍മാരും ഉണ്ടായിരുന്നെങ്കില്‍ തന്റെ മകന്‍ രക്ഷപ്പെട്ടേനെ എന്നാണ് ഗുര്‍നാം സിംഗിന്റെ അച്ഛനായ കുല്‍ബീര്‍ സിംഗ് പ്രതികരിച്ചത്. 

ബിഎസ്എഫിനു വേണ്ടി പ്രത്യേകം ആശുപത്രി പണിയണമെന്ന് അമ്മ സർക്കാരിനോട് അഭ്യർഥിച്ചു. കൂടുതൽ സൗകര്യങ്ങളുള്ള ആശുപത്രി വേണമെന്നും മകന്റെ ജീവത്യാഗത്തിൽ അഭിമാനമുണ്ടെന്നും ഗുർനാമിന്റെ പിതാവും പ്രതികരിച്ചു.ജമ്മു-കശ്മീരിലെ കത്തുവ ജില്ലയിൽ ഹിരനഗറിലെ ഇന്ത്യൻ പോസ്റ്റുകൾക്കുനേരെ പാക്ക് സൈന്യം നടത്തിയ വെടിവയ്പിലാണ് ഗുർനാമിനു ഗുരുതരമായി പരുക്കേറ്റത്. തുടർന്ന് ജമ്മു ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ഇന്നലെ അർധരാത്രിയോടെയാണ് ഗുർനാമിന്റെ അന്ത്യം.ഗുർനാമിനു പരുക്കേറ്റതിനെത്തുടർന്ന് അതിർത്തിരക്ഷാ സേന (ബിഎസ്എഫ്) ശക്തമായ പ്രത്യാക്രമണം നടത്തിയിരുന്നു.

No comments:

Post a Comment