Sunday, 23 October 2016

മകളെ പീഡിപ്പിച്ച പിതാവിന് 1503 വര്‍ഷം തടവ്


കൗമാരക്കാരിയായ മകളെ പീഡിപ്പിച്ചതിന് പിതാവിന് 1503 വര്‍ഷത്തെ ജയില്‍ശിക്ഷ. അമേരിക്കയിലെ കാലിഫോര്‍ണിയയിലെ ഫ്രെസ്‌നോയിലെ കോടതിയാണ് സിക്ഷ വിധിച്ചത്. കോടതിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ദൈര്‍ഘ്യമേറിയ ജയില്‍ശിക്ഷയാണ് 41 കാരനായ റെനെ ലോപ്പസിന് കോടതി നല്‍കിയത്.

കാലിഫോര്‍ണിയ:  കൗമാരക്കാരിയായ മകളെ പീഡിപ്പിച്ചതിന് പിതാവിന് 1503 വര്‍ഷത്തെ ജയില്‍ശിക്ഷ. അമേരിക്കയിലെ കാലിഫോര്‍ണിയയിലെ ഫ്രെസ്‌നോയിലെ കോടതിയാണ് സിക്ഷ വിധിച്ചത്. കോടതിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ദൈര്‍ഘ്യമേറിയ ജയില്‍ശിക്ഷയാണ് 41 കാരനായ റെനെ ലോപ്പസിന് കോടതി നല്‍കിയത്.

ആദ്യം ഒരു കുടുംബ സുഹൃത്താണ് കുട്ടിയെ പീഡിപ്പിച്ചത്. എന്നാല്‍ സംരക്ഷിക്കുന്നതിന് പകരം ലോപ്പസും മകളെ നിരന്തരം പീഡിപ്പിക്കുകയായിരുന്നുവെന്ന് കേസിലെ പ്രോസിക്യൂട്ടര്‍ നിക്കോള്‍ ഗാള്‍സ്റ്റന്‍ പറഞ്ഞു.

2009-2013 കാലയളവിലാണ് റെനെ മകളെ പീഡനത്തിന് ഇരയാക്കിയത്. 2013ല്‍ കുട്ടി പിതാവില്‍ നിന്നും രക്ഷപ്പെട്ട ശേഷമാണ് പീഡന വിവരം പുറത്തെത്തിയിരുന്നത്.

റെനെ കുറ്റക്കാരനാണെന്ന് സെപ്റ്റംബറില്‍ കോടതി വിധിച്ചിരുന്നു. വാദം കേള്‍ക്കുന്നതിനിടെ റെനെ ഒരിക്കല്‍ പോലും കുറ്റബോധം പ്രകടിപ്പിച്ചിരുന്നില്ലെന്ന് കോടതി പറഞ്ഞു.

പ്രതി സമൂഹത്തിന് വലിയ അപകടമാണെന്ന് വിധി പ്രസ്താവിച്ചു കൊണ്ട് ഫ്രെസ്‌നോ കോടതി ജഡ്ജി പറഞ്ഞു.

No comments:

Post a Comment