റാഞ്ചി : നാലാം ഏകദിനത്തില്‍ ടോസ് നേടിയ ന്യൂസിലന്‍ഡ് ഇന്ത്യയ്‌ക്കെതിരെ ബാറ്റിങ് തിരഞ്ഞെടുത്തു. ഒരു മാറ്റവുമായാണ് ഇന്ത്യന്‍ സംഘം ഇറങ്ങുന്നത്. ബൂംറയ്ക്ക് പകരം ധവാല്‍ കുല്‍ക്കര്‍ണ്ണി ടീമില്‍ ഇടം നേടി.
കിവീസ് നിരയില്‍ സോധിയും ഡെവിച്ചും തിരിച്ചെത്തി.അഞ്ചു മല്‍സരങ്ങളുള്ള പരമ്പരയില്‍ രണ്ടു മല്‍സരങ്ങള്‍ നേടി ടീം ഇന്ത്യ മുന്നിലാണ്. ഈ മല്‍സരം കൂടി ജയിച്ച് പരമ്പര ഉറപ്പിക്കാനാണ് ഇന്ത്യയുടെ ശ്രമം.
എന്നാല്‍, ഒരു മല്‍സരം മാത്രം ജയിച്ച കിവീസ് നാലം മല്‍സരം തിരിച്ചുപിടിച്ച് അവസാന മല്‍സരം കൂടുതല്‍ ആവേശകരമാക്കാനുള്ള ശ്രമത്തിലാകും.
No comments:
Post a Comment