ബംഗളൂരു: ബംഗളൂരുവില്‍ കൊല്ലപ്പെട്ട ആര്‍.എസ്.എസ് നേതാവ് രുദ്രേഷ് ആറിന്റെ കൊലപാതകത്തില്‍ പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ എസ്.ഡി.പി.ഐയെയും പോപ്പുലര്‍ ഫ്രണ്ടിനെയും നിരോധിക്കാന്‍ ആവശ്യപ്പെടുമെന്ന് ആര്‍.എസ്.എസ്.
മോട്ടോര്‍ ബൈക്കിലെത്തിയ രണ്ടു പേര്‍ ഒക്ടോബര്‍ 16ന് കാമരാജ റോഡില്‍ വെച്ചാണ് രുദ്രേഷിനെ വെട്ടിക്കൊലപ്പെടുത്തിയത്. സംഘ് മീറ്റിങ് കഴിഞ്ഞ് മടങ്ങുകയായിരുന്നു രുദ്രേഷും സഹായികളും. ഈ കേസില്‍ പ്രതികളെന്ന് സംശയിക്കുന്ന നാലു പേരെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. കൊലയാളികള്‍ക്ക് വധശിക്ഷ വേണമെന്ന് ആര്‍എസ്എസ് ക്ഷേത്രീയ സംഘ്ചാലക് വി നാഗരാജ് ആവശ്യപ്പെട്ടു.
അതേസമയം കര്‍ണാടക സര്‍ക്കാരിന്റെ ടിപ്പു ജയന്തിയെ എതിര്‍ക്കുമെന്നും നാഗരാജ് കൂട്ടിച്ചേര്‍ത്തു.
No comments:
Post a Comment