മുസ്‌ലിം പെണ്‍കുട്ടികളെയും വീട്ടമ്മമാരെയും വശീകരിച്ച വഴിതെറ്റിക്കാന്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മുസ്‌ലിയാരുടെ വേഷത്തിലുമെത്തുന്നു. മലപ്പുറം ജില്ലയിലെ വണ്ടൂര്‍ പുളിയക്കോട് കഴിഞ്ഞ ദിവസം മുസ്‌ലിം വീട്ടില്‍ നിന്നും സജീവ ആര്‍എസ്എസ് പ്രവര്‍ത്തകനെ പിടികൂടിയത് തൊപ്പിവച്ച് നെരിയാണിക്കു മുകളില്‍ വെള്ളതുണിയുടുത്ത് മുസ്‌ലിയാരുടെ വേഷത്തിലായിരുന്നു. അനാശാസ്യ പ്രവര്‍ത്തനത്തിന് എത്തിയതെന്ന സംശയത്താല്‍ നാട്ടുകാര്‍ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് ഇയാള്‍ അടുത്ത പ്രദേശത്തുകാരനായ ആര്‍എസ്എസ് പ്രവര്‍ത്തകനാണെന്നു വ്യക്തമായത്. നേരത്തെ ഇയാളെ വണ്ടൂര്‍ ഭാഗത്തെ ചില ഹൈസ്‌കൂളുകള്‍ക്കു സമീപം മുസ്‌ല്യാരുടെ വേഷം ധരിച്ച് ചുറ്റിക്കറങ്ങുന്നത് കണ്ടതായി ചിലര്‍ പറഞ്ഞു.
ആഴ്ച്ചകള്‍ക്കു മുന്‍പ് ഖത്തറില്‍ ജോലിയുള്ള ഒരു ആര്‍എസ്എസ് പ്രവര്‍ത്തകനെ വണ്ടൂര്‍ ഭാഗത്തെ ഒരു മുസ്‌ലിം വീടിനു സമീപംവച്ച് നാട്ടുകാര്‍ പിടികൂടി ചോദ്യം ചെയ്തപ്പോള്‍ ആ വീട്ടിലെ യുവതിയെ തേടി എത്തിയതാണെന്ന് തെളിഞ്ഞിരുന്നു. ആശുപത്രിയില്‍ വച്ച് മുസ്‌ലിം പേരിലാണ് ഇയാള്‍ യുവതിയുമായി പരിചയത്തിലായതെന്നും നാട്ടുകാരോടു പറഞ്ഞിരുന്നു. ഇരു സംഭവങ്ങളിലും വീട്ടുകാര്‍ മാനഹാനി ഭയന്ന് പരാതി നല്‍കാന്‍ തയ്യാറായിട്ടില്ല. ഇതു കാരണം നാട്ടുകാരുടെ കൈകാര്യം ചെയ്യലിനു ശേഷം ദിവസങ്ങള്‍ക്കകം ഇവര്‍ വീണ്ടും മറ്റിടങ്ങളില്‍ രംഗതത്തിറങ്ങുന്നുണ്ട്.
Tuesday, 25 October 2016
മുസ്ലിയാരുടെ വേഷത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ മുസ്ലീം വീടില്‍ നിന്ന് പിടിച്ചു
Subscribe to:
Post Comments (Atom)
No comments:
Post a Comment