തിരുവനന്തപുരം : രണ്ടുമാസം മുമ്പ് കാണാതായ യുവാവിന്‍റെ മൃതദേഹം കുഴിച്ചിട്ട നിലയില്‍. തിരുവനന്തപുരം വെട്ടുകാട് സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ എം.ആര്‍. രതീഷിന്‍റെ (27) മൃതദേഹമാണ് പാലപ്പൂര്‍ ചാനല്‍ക്കരയിലെ വിജനമായ സ്ഥലത്ത് കുഴിച്ചിട്ട നിലയില്‍ പൊലീസ് കണ്ടെത്തിയിരിക്കുന്നത്.കഴിഞ്ഞ ഓഗസ്റ്റിലാണ് വെട്ടുകാട് സ്വദേശിയായ രതീഷിനെ കാണാതായത്. തുടര്‍ന്ന് ബന്ധുക്കള്‍ വലിയതുറ പൊലീസില്‍ പരാതി നല്‍കി.
പരാതിയുടെ അടിസ്ഥാനത്തില്‍ ശംഖുമുഖം അസിസ്റ്റന്‍റ് കമ്മിഷണറുടെ നേതൃത്വത്തില്‍ പ്രാഥമിക അന്വേഷണം നടത്തി. അന്വേഷണത്തിനിടയില്‍ സംശയത്തിന്‍റെപേരില്‍ മൂന്നു ആലപ്പുഴ സ്വദേശികളെ കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് യുവാവിനെ കൊന്നു കുഴിച്ചു മൂടിയ വിവരം ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം കണ്ടത്.
No comments:
Post a Comment