പത്തനംതിട്ട: ശബരിമലയിലെ മണ്ഡല മകരവിളക്ക് സൗകര്യങ്ങൾ വിലയിരുത്തുന്നതിനായി വിളിച്ചുചേർത്ത യോഗത്തിൽ പങ്കെടുക്കാനെത്തിയ മന്ത്രി കെ.ടി.ജലീൽ ഒരു ചരിത്രം തിരുത്തിയാണ് തിരിച്ചുപോയത്. ശബരിമല സന്നിധാനത്തെത്തുന്ന ആദ്യ മുസ്‌ലീം മന്ത്രിയായി ചരിത്രത്തിൽ ഇടംപിടിക്കുകയായിരുന്നു ജലീൽ.
മതമൈത്രിയുടേയും, മത സൗഹാർദത്തിന്‍റേയും ശ്രീകോവിലാണ് അയ്യപ്പ സന്നിധാനമെന്ന് ജലീൽ പറഞ്ഞു. അയ്യപ്പന്‍റേയും വാവരുടേയും കഥകൾ തന്നിൽ ഉണർത്തുന്നത് മമ്പുറം സയ്യിദ് അലവി തങ്ങളുടേയും അദ്ധേഹത്തിന്‍റെ കാര്യസ്ഥനായിരുന്ന കോന്തു നായരുടേയും ചരിത്രമാണ്.
ഹിന്ദുമത വിശ്വാസികൾക്ക് ഏതറ്റം വരെ ശബരിമലയിൽ പോകാൻ സാധിക്കുമോ അവിടം വരെ മറ്റ് ഏതൊരു മതവിശ്വാസിക്കും പോകാൻ സാധിക്കുമെന്നും കെ.ടി.ജലീൽ പറഞ്ഞു. എല്ലാ മതത്തിലുമുള്ള വർഗീയ വാദികളും ശബരിമല സന്ദർശിച്ചിരിക്കണം. ഇന്നലകളിൽ നിലനിന്നിരുന്ന മതമൈത്രിയുടെ സന്ദേശം മനസിൽ പേറിയെ ഒരാൾക്ക് മലയിറങ്ങാൻ സാധിക്കുകയുള്ളെന്നും ജലീൽ പറഞ്ഞു.
No comments:
Post a Comment