കോളജിലേക്കു പോയ മകളെ തട്ടിക്കൊണ്ടുപോയി എഐഎസ്എഫ് നേതാവ് സിപിഐ നേതാക്കളുടെ ഒത്താശയോടെ തടങ്കലില് പാര്പ്പിച്ചിരിക്കുകയാണെന്നു പിതാവിന്റെ പാരാതി. സജീവ സിപിഐ പ്രവര്ത്തകനും നേരത്തെ നിരവധി പാര്ട്ടിഭാരവാഹിത്വം വഹിച്ചിരുന്നയാളുമായ അകലാട് വലിയ പുരയ്ക്കല് വി.ജെ. ഇസ്മായിലാണ് പാര്ട്ടി നേതാക്കള് തനിക്കു നീതി നിഷേധിച്ചെന്നാരോപിച്ചു രംഗത്തെത്തിയിരിക്കുന്നത.് സിപിഐ മണ്ഡലം, ജില്ലാ നേതൃത്വത്തിനെതിരേ ആഞ്ഞടിച്ച് ഇസ്മായില് ചാവക്കാട് വാര്ത്താസമ്മേളനവും നടത്തി.തന്റെ മകളെ കാണിച്ചുതരണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടിട്ടും പാര്ട്ടി ജില്ലാ ഓഫീസില്ചെന്ന് കരഞ്ഞു കാലുപിടിച്ചിട്ടും നേതാക്കള് ചെവിക്കൊണ്ടില്ലെന്നും ഇസ്മയില് പറഞ്ഞു. മകള് പാര്ട്ടി ഗുണ്ടകളുടെ കൈയിലാണെന്നും രക്ഷിക്കണമെന്നുമാവശ്യപ്പെട്ട് നിസഹായനായ ഇസ്മായില് ഇപ്പോള് പോലീസില് പരാതി നല്കിയിരിക്കുകയാണ്. പരാതി സ്വീകരിച്ച വടക്കേക്കാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.കഴിഞ്ഞ വ്യാഴാഴ്ചയാണ് മമ്മിയൂര് ആര്യഭട്ട കോളജില് ബികോമിനു പഠിക്കുന്ന ഇസ്മയിലിന്റെ മകള് ഫെബിയെ (22) കാണാതായത്. പെണ്കുട്ടിയുടെ പിതാവ് ഇസ്മായില് പറയുന്നത്- അന്നു വൈകിട്ട് അഞ്ചരയോടെ എഐഎസ്എഫ് ജില്ലാ സെക്രട്ടറി ശ്യാല് പുതുക്കാട് എന്നയാള് ഫോണില് വിളിച്ചു ഫെബി തന്റെ കൂടെയുണ്ടെന്നു പറഞ്ഞു. ഇതറിഞ്ഞതോടെ ഇസ്മായില് സിപിഐ ഗുരുവായൂര് മണ്ഡലം സെക്രട്ടറി കെ.കെ. സുധീരനെ നേരില്ക്കണ്ട് വിവരം പറഞ്ഞു. തനിക്കു മകളെ നേരിട്ടു കാണണമെന്നും അവളുടെ സമ്മതപ്രകാരമാണെങ്കില് അവരെ ഒരുമിച്ചുജീവിക്കാന് താനും ഭാര്യയും അനുവദിക്കാമെന്നും അറിയിച്ചു. സുധീരന് അതിനുള്ള അവസരം ഉണ്ടാക്കാമെന്നു പറഞ്ഞെങ്കിലും ഉണ്ടായില്ല. തുടര്ന്ന് ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജിനെ കണ്ടു കാര്യങ്ങള് പറഞ്ഞു.മകളെ കാണാതായ ദിവസം തന്നെ ഇസ്മയിലും ബന്ധുക്കളും പുതുക്കാട്ടെ ശ്യാലിന്റെ വീട്ടില് എത്തിയെങ്കിലുംമകള് അവിടയില്ലെന്ന മറുപടിയാണ് ലഭിച്ചത്. പിറ്റേന്ന് തൃശൂര് പാര്ട്ടി ഓഫീസില്ചെന്ന് വിവരങ്ങള് പറഞ്ഞു. മകളെ തങ്ങള്ക്കു കാണിച്ചു തരണമെന്നും ശ്യാലിന്റെ കൂടെ താമസിക്കാന് അവള്ക്കു സമ്മതമാണെങ്കില് തങ്ങള്ക്കെതിര്പ്പില്ലെന്നും പറഞ്ഞു. ഫെബിയെ ഉച്ചകഴിഞ്ഞു പാര്ട്ടി ഓഫീസില് എത്തിക്കാമെന്നു പറഞ്ഞെങ്കിലും ഉണ്ടായില്ല. തുടര്ന്ന് ഇസ്മായില് ചാവക്കാട് സിഐ പുതുക്കാട് സി ഐയുമായി ബന്ധപ്പെട്ടു മകളുമായി നേരിട്ടുസംസാരിക്കാന് ശ്രമം നടത്തിയെങ്കിലും നടന്നില്ല.ഫോണില് മകളെ സംസാരിക്കാന് സമ്മതിച്ചെങ്കിലും ഏതോ അജ്ഞാത കേന്ദ്രത്തില് തടങ്കലിലാണെന്ന നിലയിലായിരുന്നു മകളുടെ സംസാരം. മകള് കരഞ്ഞുകൊണ്ടാണ് ഫോണിലൂടെ സംസാരിച്ചത്. സംസാരത്തിനിടെ നിരവധി തവണ ഫോണ് കട്ടായി. തുടര്ന്ന് ഇസ്മായില് മന്ത്രി സുനില്കുമാറിനെ ഫോണില് വിളിച്ചു. തിരിച്ചുവിളക്കാമെന്നു പറഞ്ഞെങ്കിലും ഉണ്ടായില്ല. പിന്നീട് സി.എന്. ജയദേവന് എംപിയോട് ഇസ്മായില് സംഭവങ്ങള് പറഞ്ഞു. മകളെ പാര്ട്ടി ഓഫീസില് കൊണ്ടുവരാമെന്ന് അദ്ദേഹം ഉറപ്പുനല്കി. ഇതുപ്രകാരം ഇന്നലെ ഇസ്മായിലും ഭാര്യയും ബന്ധുക്കളും സിപിഐ ഓഫീസിലെത്തി. മൂന്നുദിവസംകൊണ്ട് അതീവ ക്ഷീണിതയായ മകള് തങ്ങളെ കണ്ടു വാവിട്ടു നിലവിളിച്ചാണ് ഉമ്മയെ കെട്ടിപിടിച്ചത്.എന്നാല് മകളുമായി സംസാരിക്കാന് അവസരം നല്കാതെ സ്ത്രീകളടക്കമുള്ള നിരവധിപേര് കാവല് നിന്നിരുന്നു. തങ്ങള്ക്കു നീതി കിട്ടില്ലെന്നു മനസിലാക്കിയ ഇസ്മായിലും കുടുംബവും അവിടെനിന്നിറങ്ങി പോലീസ് സ്‌റ്റേഷനിലെത്തി മൊഴി കൊടുത്തു. നെടുപുഴ പോളിടെക്‌നികില് പഠിക്കുമ്പോള് ഫെബി എഐഎസ്എഫില് പ്രവര്ത്തിച്ചിരുന്നു. കുറച്ചുകാലം സംഘടനയുടെ ജില്ലാ കമ്മിറ്റി അംഗവുമായിരുന്നു. കോഴ്‌സ് കഴിഞ്ഞു എഐഎസ്എഫ് പ്രവര്ത്തനം അവസാനിപ്പിച്ചശേഷം ട്രെയിനിംഗിനായി ഒരു കമ്പനിയില് ചേര്ന്നിരുന്നു. തുടര്ന്നാണ് ഡിഗ്രിക്കു ചേര്ന്നത്. പുറത്തു പോകുമ്പോള് ഫെബി ഫോണ് കൊണ്ടുപോകാറില്ല. കാണാതാകുന്നതിനു മൂന്നു ദിവസംമുമ്പ് മകളുടെ ഫോണിലേക്കു നവ്യ എന്നൊരു പെണ്കുട്ടി വിളിച്ച് ഫെബിയുടെ വിവിരങ്ങള് അന്വേഷിച്ചിരുന്നു.Like
No comments:
Post a Comment