ഹൈദരാബാദ്: അപ്പോളൊ ഡോക്ടറെന്ന വ്യാജേനയെത്തിയ യുവാവ് ഹൈദരാബാദിലെ ഡീലേഴ്‌സ് ഷോറൂമില്‍ നിന്നും ഓഡി ക്യു3 കാറെടുത്ത് മുങ്ങി. വ്യാഴാഴ്ച്ച ശ്രീനഗര്‍ കോളനിയിലാണ് സംഭവം. ടെസ്റ്റ് ഡ്രൈവിങ്ങിനെടുത്ത ഓഡിയുമായാണ് യുവാവ് മുങ്ങിയത്.
ഗൗതം റെഡ്ഡിയെന്ന പേരില്‍ എത്തിയ ആളാണ് ഓഡി കവര്‍ന്നതെന്ന് പൊലീസ് പറഞ്ഞു. വ്യാഴാഴ്ച്ച രാവിലെ 11.30 ഓടെയാണ് സംഭവം. ഓഡി കാര്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞെത്തിയ യുവാവ് ഓഡി കാര്‍ ടെസ്റ്റ് ഡ്രൈവിങ്ങിന് ആവശ്യപ്പെടുകയായിരുന്നു. ഇതേതുടര്‍ന്ന് ഡീലര്‍ നരേന്ദ്ര കുമാര്‍ 2011 മോഡല്‍ ഓഡി ക്യു3 കാണിച്ചു കൊടുത്തു. എപി 28 DR 0005 നമ്പറാണ് ടെസ്റ്റ് ഡ്രൈവിന് കൊടുത്തത്. യുവാവിന്റെ ഒപ്പം പോകാന്‍ ഷോറൂമിലെ ജീവനക്കാരനേയും നിയോഗിച്ചു.
കുറച്ചുദൂരം ഓഡി ഒാടിച്ച യുവാവ് ഫിലിം നഗറിലെ അപ്പോളൊ ആശുപത്രിയിയ്ക്ക് സമീപം എത്തിയപ്പോള്‍ തനിക്ക് ഒറ്റയ്ക്ക് ഓടിക്കണമെന്ന് പറഞ്ഞ് ഷോറൂം ജീവനക്കാരോട് വാഹനത്തില്‍ നിന്നും ഇറങ്ങാന്‍ ആവശ്യപ്പെട്ടു. ഇതനുസരിച്ച് ജീവനക്കാരന്‍ ഇറങ്ങിയ ഉടന്‍ യുവാവ് കാര്‍ തട്ടിയെടുത്ത് മുങ്ങി.
സംഭവത്തില്‍ ഷോറൂം ഉടമ നരേന്ദ്ര ബഞ്ചാര ഹില്‍സ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. ഓഡി കവര്‍ന്നയാളെ കണ്ടെത്താന്‍ പ്രദേശത്തെ ട്രാഫിക് ജങ്ഷനുകളില്‍ സ്ഥാപിച്ചിരുന്ന സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണ് പൊലീസ്. യുവാവ് പറഞ്ഞ പേര് വ്യാജമാണെന്നും ഷോറൂമില്‍ ഏതെങ്കിലും തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചിരുന്നില്ലെന്നും പൊലീസ് പറഞ്ഞു. ഐപിസി സെക്ഷന്‍ 379 പ്രകാരം മോഷണത്തിനാണ് പൊലീസ് കേസെടുത്തിരിക്ുകന്നത്.
കഴിഞ്ഞവര്‍ഷം ബഞ്ചാരയില്‍ സമാന സംഭവം നടന്നിരുന്നു. അന്ന് ആറ് ലക്ഷം വിലയുള്ള ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്ക് ആണ് മോഷണം പോയത്. ബഞ്ചാര ഹില്‍സിലെ ഷോറൂമിലായിരുന്നു സംഭവം.
No comments:
Post a Comment