മഡ്ഗാവ് :ഐഎസ്എല്ലില്‍ ഇന്ന് കേരളാ ബ്ലാസ്‌റ്റേഴ്‌സും ഗോവ എഫ്‌സിയും തമ്മിലുള്ള പോരാട്ടം നടക്കും.മഡ്ഗാവിലെ ഫറ്റോര്‍ഡ സ്‌റ്റേഡിയത്തില്‍ ഇന്ന് രാത്രി ഏഴിനാണ് മത്സരം നടക്കുന്നത്. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മത്സരത്തിന്റെ ആറാം റൗണ്ടിനിറങ്ങുന്ന ബ്ലാസ്റ്റേഴ്‌സിന് ഒരു വിജയവും രണ്ട് സമനിലയും ഉള്‍പ്പെടെ നിലവില്‍ അഞ്ച് പോയിന്റാണുള്ളത്. ഇത്തവണ വിജയം നേടിയാല്‍ ടീമിന് സ്ഥാനക്കയറ്റം ഉറപ്പാണ്. വിജയം കൊതിച്ച് തന്നെയാണ് ഇരു ടീമുകളും മൈതാനത്തിറങ്ങുന്നത്. സമനില പോലും ഇരു ടീമുകള്‍ക്ക് തൃപ്തികരമാവില്ല. കടലാസില്‍ കരുത്തര്‍ ഗോവയാണെങ്കിലും പോയന്റ് പട്ടികയില്‍ മുന്നില്‍ ബ്ലാസ്‌റ്റേഴ്‌സാണ്. അതേസമയം ആദ്യമത്സരങ്ങളിലുണ്ടായ പരാജയം ആവര്‍ത്തിക്കാതിരിക്കാനാണ് ഗോവ ശ്രമിക്കുന്നത്. തുടര്‍ച്ചയായ മൂന്ന് തോല്‍വികളോടെ പട്ടികയില്‍ അവസാന സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടുവെങ്കിലും കഴിഞ്ഞ രണ്ട് മത്സരങ്ങളിലും കൊല്‍ക്കത്തയ്‌ക്കെതിരെ സമനിലയും മുംബൈക്കെതിരെ വിജയവും നേടാനായതിന്റെ ആശ്വാസത്തിലാണവര്‍. ഇരുവരും അവസാനം ഏറ്റുമുട്ടിയപ്പോള്‍ വിജയം ഗോവക്കൊപ്പമായിരുന്നു. അതും ബ്ലാസ്റ്റേഴിസിന്റെ തട്ടകമായ കൊച്ചിയില്‍. റെയ്‌നോള്‍ഡോയുടെ ഹാട്രിക്ക് മികവില്‍ 15 നായിരുന്നു കേരളത്തിന്റെ തോല്‍വി .കഴിഞ്ഞ തവണത്തെ ഗോവന്‍ പടയോട്ടം ഫൈനല്‍ വരെയെത്തിനിന്നു.
Monday, 24 October 2016
ഐഎസ്എല്ലില്‍ ഇന്ന് ബ്ലാസ്റ്റേഴ്‌സും എഫ്‌സി ഗോവയും ഏറ്റുമുട്ടും
Subscribe to:
Post Comments (Atom)
No comments:
Post a Comment