Monday, 31 October 2016

താ൯ സിനിമയില്‍ അഭിനയിക്കുന്നത് കുടുംബാംഗങ്ങള്‍ക്ക് ആര്‍ക്കും താത്പര്യമില്ലായിരുന്നു;ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ മുസ്ലീം നടന്‍മാരാണ് ഉള്ളത്. നടിമാരും കുറവല്ല. മലയാളത്തില്‍ മാത്രം എന്താണ് പ്രശ്‌നം…? സിനിമയില്‍ അഭിനയിച്ചാല്‍ നരകത്തില്‍ പോകുമോ..?അൻസിബ

ജിത്തു ജോസഫും മോഹന്‍ലാലും ഒന്നിച്ച 2013ലെ മെഗാഹിറ്റ് ചിത്രത്തില്‍ മോഹന്‍ലാലിന്‍റെ മകളുടെ വേഷത്തിലൂടെ മലയാളികളുടെ പ്രിയനടിയായി മാറിയ താരമാണ് അൻസിബ ഹസൻ .സോഷ്യൽ മീഡിയ ആക്രമണങ്ങൾക്ക് എന്നും താരമാണ് അന്‍സിബ തട്ടമിടാത്തതിന്റെ പേരിലും ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യുന്നതിന്റെ പേരിലും നടി ഒരുപാട് വിമര്‍ശനങ്ങള്‍ കേൾക്കാൻ താരത്തിന് ഇടയായിട്ടുണ്ട്.മുസ്ലീം കുടുംബത്തില്‍ വരുന്ന അന്‍സിബ സിനിമയില്‍ അഭിനയിച്ചാല്‍ നരഗത്തില്‍ പോകും എന്നായിരുന്നു ഫേസ്ബുക്കില്‍ ചിലര്‍ പറഞ്ഞത്.ഇതിനെതിരെ ആദ്യം മൗനം പാലിച്ചെങ്കിലും ഇപ്പോൾ പ്രതികാരണവുമായ് രംഗത്തെത്തിയിരിക്കുകയാണ് നടി.

സിനിമയില്‍ അഭിനയിച്ചാല്‍ നരഗത്തില്‍ പോകും എന്നൊക്കെ പറയുന്നത് ഓരോരുത്തരുടെ കാഴ്ചപ്പാടുകളാണെന്നാണ് അന്‍സിബ പറയുന്നത്.ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ മുസ്ലീം നടന്‍മാരാണ് ഉള്ളത്. നടിമാരും കുറവല്ല. മലയാളത്തില്‍ മാത്രം എന്താണ് പ്രശ്‌നം…?താരം ചോദിക്കുന്നു …

ഒരു നടന് അല്ലെങ്കില്‍ ഒരു നടിക്കുള്ള ഗുണം എന്തെന്നാല്‍ നമുക്ക് ആരുമാകാന്‍ കഴിയും എന്നതാണ്. കീഴ് ജാതിക്കാരനെന്നോ ഉയര്‍ന്ന ജാതിക്കാരനെന്നോ അങ്ങനെ സിനിമയില്‍ നമുക്ക് ആരുമാകാന്‍ കഴിയും- അന്‍സിബ പറഞ്ഞു.

കമന്റുകള്‍ ഞാന്‍ നോക്കാറില്ല. അതിനോട് പ്രതികരിക്കാറുമില്ല. അതിനു റിപ്ലൈ ചെയ്യേണ്ട കാര്യവുമില്ല. മോശം കമന്റുകള്‍ എഴുതി വിടുന്നവര്‍ മറുപടി അര്‍ഹിക്കുന്നില്ല. എനിക്ക് എഫ് ബി യില്‍ അക്കൗണ്ട് ഇല്ല, പേജാനുള്ളത്.

എന്റെ പേജ് കൈകാര്യം ചെയ്യുന്നത് ഒരു ഏജന്‍സിയാണ്.കുടുംബാംഗങ്ങള്‍ക്ക് ആര്‍ക്കും താത്പര്യമില്ലായിരുന്നു. പക്ഷേ ദൃശ്യം ഇറങ്ങിയതോടെ അതുമാറി കിട്ടി. എല്ലാവര്‍ക്കും ഒരു അഭിമാനമായിരുന്നു അതെന്ന് അന്‍സിബ പറയുന്നു.

No comments:

Post a Comment